പയ്യന്നൂർ നഗരസഭയിലെ ഒമ്പതു സ്ഥലങ്ങളിൽ മിനി ഹൈമാസ്​റ്റ്് വിളക്കുകൾ സ്ഥാപിക്കും

പയ്യന്നൂർ: നഗരപരിധിയിലെ വിവിധകേന്ദ്രങ്ങളിൽ മിനി ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കാൻ തീരുമാനം. വെള്ളിയാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ചെയർമാൻ ശശി വട്ടക്കൊവ്വലാണ് ഇക്കാര്യം അറിയിച്ചത്. ഒമ്പതു മിനി ഹൈമാസ്റ്റ് വിളക്കുകളാണ് സ്ഥാപിക്കുക. യോഗത്തിൽ കൗൺസിലർ പി.പി. ദാമോദരൻ തെരുവുവിളക്കുകൾ കത്താത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ചെയർമാ‍​െൻറ മറുപടി. വിവിധ വാർഡുകളിലേക്ക് നൽകാനായി 25 ലക്ഷം രൂപയുടെ ബൾബ് വാങ്ങാൻ കെൽട്രോണിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പെരുമ്പ ദേശീയപാതയിലെ ഡിവൈഡറുകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ തീരുമാനമായി. കൊറ്റി റെയിൽവേ മേൽപാലത്തിനു മുകളിൽ ആധുനികരീതിയിൽ വിളക്കുകൾ സ്ഥാപിക്കും. സ്വകാര്യസ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇത് ചെയ്യുകയെന്നും ചെയർമാൻ അറിയിച്ചു. പെരുമ്പയിലെ കംഫർട്ട് സ്റ്റേഷൻ യാഥാർഥ്യമായെങ്കിലും ഏറ്റെടുത്തുനടത്താൻ ആളെ കിട്ടാത്തതാണ് പ്രതിസന്ധി. നേരത്തെ തീരുമാനിച്ച തുക കൂടുതലാണെന്നാണ് പരാതി. അതുകൊണ്ട് തുക കുറച്ച്, നടത്തിപ്പുകാരെ ഏൽപിക്കാമെന്ന് യോഗം തീരുമാനിച്ചു. പുതിയ ബസ്സ്റ്റാൻഡിന് സമീപം ചലച്ചിത്ര വികസന കോർപറേഷ‍​െൻറ തിയറ്റർ സമുച്ചയം നിർമിക്കാൻ 50 സ​െൻറ് സ്ഥലം വിട്ടുനൽകാൻ നഗരസഭ തീരുമാനിച്ചിരുന്നു. സ്ഥലത്തി​െൻറ പാട്ടത്തുക 50,000 രൂപയാണ് നിശ്ചയിച്ചത്. ഇത് കൂടിയ തുകയാണെന്നും കുറച്ചുനൽകണമെന്നും ചലച്ചിത്ര വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ അറിയിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.