മുസ്​ലിം ലീഗ് സമരസംഗമം നാളെ

കണ്ണൂർ: കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കും ന്യൂനപക്ഷ-ദലിത്‌ പീഡനങ്ങള്‍ക്കും ബി.ജെ.പി നേതാക്കളുടെ മെഡിക്കല്‍ കോഴ അഴിമതിക്കുമെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരസംഗമം ശനിയാഴ്ച ജില്ലയിലെ 11 നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ നടക്കും. കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കാല്‍ടെക്സ് പരിസരത്ത് വൈകീട്ട് നാലിന് നടക്കുന്ന സമരസംഗമം സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്യും. പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ നടക്കുന്ന പരിപാടി സംസ്ഥാന മുസ്ലിം ലീഗ് ജോയൻറ് സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയും തളിപ്പറമ്പില്‍ ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിയും പുതിയതെരു ഹൈവേ ജങ്ഷനില്‍ ജില്ല ട്രഷറര്‍ വി.പി. വമ്പനും സമരസംഗമം ഉദ്ഘാടനം ചെയ്യും. ധർമടം മണ്ഡലത്തില്‍ എടക്കാട് സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് പി.കെ. സുബൈറും തലശ്ശേരിയില്‍ അഡ്വ. കെ.എ. ലത്തീഫും കൂത്തുപറമ്പ് മണ്ഡലത്തില്‍ പെരിങ്ങത്തൂരില്‍ അഡ്വ. പി.വി. സൈനുദ്ദീനും പയ്യന്നൂരിൽ അഡ്വ. എസ്. മുഹമ്മദും ഇരിക്കൂറില്‍ ശ്രീകണ്ഠപുരത്ത് അന്‍സാരി തില്ലേങ്കരിയും കല്യാശ്ശേരിയിലെ പഴയങ്ങാടിയില്‍ പെരിങ്ങോം മുസ്തഫയും സമരസംഗമം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.