യൂത്ത് കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു

ചെറുപുഴ: യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷം ചെറുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ചട്ടിവയൽ സ്നേഹഭവനിലെ അന്തേവാസികൾക്കൊപ്പമാണ് ജന്മദിനം ആഘോഷിച്ചത്. കേക്ക് മുറിക്കുകയും ഭക്ഷ്യധാന്യങ്ങൾ കൈമാറുകയുംചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് സതീശൻ കാർത്തികപ്പള്ളി ഉദ്ഘാടനംചെയ്തു. മിഥിലാജ് പുളിങ്ങോം അധ്യക്ഷതവഹിച്ചു. മഹേഷ് കുന്നുമ്മൽ, സിസ്റ്റർ മെലീന, പി. ലിതിൻ, അമ്പിളി ജോസ്, പ്രിൻസ് വെള്ളക്കട, എ.ജി. ഷെരീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.