പരിയാരം പഞ്ചായത്ത് ഒാഫിസിലേക്ക് യു.ഡി.എഫ് പ്രതിഷേധമാർച്ച്

തളിപ്പറമ്പ്: പഞ്ചായത്തീരാജ് നിയമത്തി​െൻറ അന്തഃസത്ത തകർക്കുന്ന നയമാണ് പരിയാരം ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നതെന്ന് മുൻ ഡി.സി.സി പ്രസിഡൻറ് കെ. സുരേന്ദ്രൻ. ഗ്രാമസഭ തീരുമാനങ്ങൾ പരിയാരം ഗ്രാമപഞ്ചായത്ത് ഭരണസമിതി അട്ടിമറിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഒാഫിസിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പി.വി. അബ്ദുൽ ഷുക്കൂർ അധ്യക്ഷതവഹിച്ചു. അലി മങ്കര, ടി. ജനാർദനൻ എന്നിവർ സംസാരിച്ചു. ഇ.ടി. രാജീവൻ, സി.പി.വി. അബ്ദുല്ല, അബൂബക്കർ വായാട്, പി.വി. രാമചന്ദ്രൻ, വി.വി.സി. ബാലൻ, സുരേശൻ പാച്ചേനി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.