വീട് കുത്തിത്തുറന്ന് കവർച്ച; -പണവും സ്വർണവും മോഷണംപോയി

മാഹി: അഴിയൂർ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയിൽ വീട് കുത്തിത്തുറന്ന് കവർച്ച. കുഞ്ഞിപ്പള്ളി -------------മേഘ്ദിറിൽ അബുവി​െൻറ വീട് കുത്തിത്തുറന്നാണ് രണ്ട് ലക്ഷം രൂപയും രണ്ട് പവ​െൻറ സ്വർണനാണയവും കവർന്നത്. അബു തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീടി​െൻറ പിൻഭാഗത്തെ ഗ്രിൽസും വാതിലും തകർത്തശേഷമാണ് മോഷ്ടാവ് അകത്ത് കടന്നത്. ഗ്രിൽസ് തുറന്നിട്ടത് കണ്ട അയൽവാസികളാണ് മോഷണവിവരം പൊലീസിനെ അറിയിച്ചത്. ചോമ്പാൽ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.