ഓപറേഷൻ മസ്​കാൻ; ഒഡിഷ ​െപാലീസ്​ കണ്ണൂരിൽ

കണ്ണൂർ: കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനായി ഒഡിഷ പൊലീസ് സംഘം കണ്ണൂരിൽ. കുട്ടികളെ കണ്ടെത്തുന്നതിനുള്ള ഒഡിഷ സർക്കാറി​െൻറ തീവ്രയത്ന പരിപാടിയായ ഓപേറഷൻ മസ്കാ​െൻറ ഭാഗമായാണ് ഒഡിഷ െപാലീസ് കണ്ണൂരിലെത്തിയത്. ഒഡിഷ ൈക്രംബ്രാഞ്ചിലെ സി.െഎ ബർദയുടെ നേതൃത്വത്തിലുള്ള 20 അംഗ വനിതാസംഘമാണ് അന്വേഷണത്തിനായി വെള്ളിയാഴ്ച എത്തിയത്. രാവിലെ കണ്ണൂരിലെ െപാലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഒഡിഷയിൽനിന്ന് വ്യാപകമായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കേരളത്തിലേക്ക് ഉൾപ്പെടെ കടത്തിയതായി പരാതി ഉയർന്നിരുന്നു. തട്ടിക്കൊണ്ടുവന്നവരിൽ കണ്ണൂരിൽ ആരെങ്കിലുമുണ്ടോ എന്ന് കണ്ടെത്തുന്നതിന് ജില്ലയുടെ വിവിധഭാഗങ്ങളിൽ പരിശോധന നടത്തും. ബാലവേല ചെയ്യിക്കുന്ന കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. ജില്ലയിൽ ചില സ്ഥാപനങ്ങളിൽ വെള്ളിയാഴ്ച പരിശോധന നടത്തി. സംസ്ഥാനത്തെ മറ്റു ജില്ലകളിലും സംഘം അന്വേഷണം നടത്തും. 2014 േമയിൽ ബംഗാൾ, ഝാർഖണ്ഡ്, ബിഹാർ, ഒഡിഷ സംസ്ഥാനങ്ങളിൽനിന്ന് രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിയ 562 കുട്ടികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ െപാലീസ് പിടികൂടിയിരുന്നു. ൈക്രംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലായി ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതരസംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് കൊണ്ടുവന്ന സംഭവം വിവാദമായതിനെ തുടർന്ന് കൂടുതൽ അന്വേഷണത്തിന് 2016ൽ സി.ബി.ഐ പാലക്കാട്ട് ക്യാമ്പ് ഓഫിസ് തുറന്നിരുന്നു. ഇതി​െൻറ ഭാഗമായി സാമൂഹികനീതി വകുപ്പ്, ശിശുക്ഷേമസമിതി, അനാഥാലയങ്ങൾ എന്നിവിടങ്ങളിൽനിന്ന് തെളിവെടുത്തു. എന്നാൽ, ഇക്കഴിഞ്ഞ ജൂലൈ 16നാണ് ഒഡിഷയിൽ ഒരുമാസം നീളുന്ന ഓപേറഷൻ മസ്കാൻ യജ്ഞം പുനരാരംഭിച്ചത്. സ്ത്രീ-സുരക്ഷാ ക്ഷേമവകുപ്പി​െൻറ സഹകരണത്തോടെ ൈക്രംബ്രാഞ്ചാണ് അന്വേഷണങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്. കേരളത്തിന് പുറേമ മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാണാതായ കുട്ടികളിൽ ആറുപേരെ പദ്ധതിയുടെ ആദ്യദിവസത്തിൽ കണ്ടെത്തിയിരുന്നു. 2015ൽ 981 കുട്ടികളെയും 2016ൽ 2610 കുട്ടികളെയും െപാലീസ് കണ്ടെത്തി രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ പലരും ഹോട്ടലുകളിലും മറ്റും ബാലവേല ചെയ്തുവരുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.