സി.പി.എമ്മിന് വന്ന മേന്മ എന്തെന്ന് പാർട്ടി വിട്ടവർ വ്യക്തമാക്കണം ^അബ്​ദുൽ ഖാദർ മൗലവി

സി.പി.എമ്മിന് വന്ന മേന്മ എന്തെന്ന് പാർട്ടി വിട്ടവർ വ്യക്തമാക്കണം -അബ്ദുൽ ഖാദർ മൗലവി നടുവിൽ: സ്വാർഥതാൽപര്യത്തിനപ്പുറം ലീഗ് വിട്ട് സി.പി.എമ്മിൽ ചേരാൻമാത്രം ഒരു മാറ്റവും സി.പി.എമ്മിൽ ഉണ്ടായിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി പറഞ്ഞു. മൂസാൻകുട്ടിയും സഹപ്രവർത്തകരും ലീഗ് വിട്ടതിനെ കുറിച്ച് വിശദീകരിക്കാനായി നടുവിൽ ടൗണിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.വി. മുഹമ്മദ് കുഞ്ഞി, അബ്ദുൽകരീം ചേലേരി, സിദ്ദീഖ്, ഷിബു മീരാൻ, അൻസാരി തില്ലങ്കേരി, വമ്പൻ, കെ.പി. നാസർ, കെ. മുഹമ്മദ്കുഞ്ഞി, ബി. അബ്ദുന്നാസർ എന്നിവർ സംസാരിച്ചു. പ്രകടനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.