എഫ്​.െഎ.ടി.യു സ്വാഗതസംഘം ഓഫിസ് ഉദ്​ഘാടനം

കണ്ണൂർ: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ (എഫ്.െഎ.ടി.യു) ജില്ല സമ്മേളനം ആഗസ്റ്റ് 27ന് കണ്ണൂരിൽ നടക്കും. സമ്മേളന സ്വാഗത സംഘം ഓഫിസ് കണ്ണൂർ നേതാജി റോഡിൽ സ്വാഗത സംഘം ചെയർമാൻ അഡ്വ. ശശീന്ദ്രൻ കൂവക്കൈ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ബെന്നി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ, കണ്ണൂർ സ്പിന്നിങ് മിൽ യൂനിയൻ ജില്ല പ്രസിഡൻറ് സി. മുഹമ്മദ് ഇംതിയാസ് എന്നിവർ സംസാരിച്ചു. ജില്ല സ്വാഗത സംഘം ജനറൽ കൺവീനർ ടി. മനോജ് കുമാർ സ്വാഗതവും ടി. ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.