ഭണ്ഡാരബൈലുവില്‍ വിദ്യാർഥികളുടെ ​െനൽകൃഷി

മംഗളൂരു: ദേര്‍ളകട്ട വിദ്യാരത്ന ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ മുന്നൂര്‍ ഗ്രാമത്തിലെ ഭണ്ഡാരബൈലുവില്‍ ഞാറ് നട്ടു. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന 100 പേരാണ് പാടത്തിറങ്ങിയത്. സംഘത്തിലുള്‍പ്പെട്ട നഗരങ്ങളില്‍ അപ്പാർട്മ​െൻറുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് പുതിയ അനുഭവമായി. പരേതനായ രാമയ്യ നായകിേൻറതാണ് വയൽ. ബന്ധുക്കള്‍ കൃഷിക്കായി അനുവദിക്കുകയായിരുന്നുവെന്ന് പി.ടി.എ പ്രസിഡൻറ് രവീന്ദ്ര ഷെട്ടി പറഞ്ഞു. കൊയ്ത്തും കുട്ടികള്‍തന്നെ നടത്തും. അരി അനാഥാലയത്തിനും വൈക്കോല്‍ പശുക്കള്‍ക്കും നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.