മുഴക്കുന്നില്‍ കോണ്‍ഗ്രസ് നേതാവിന്‍െറ കാറും വീടും തകര്‍ത്തു

ഇരിട്ടി: മുഴക്കുന്നില്‍ കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടിനും കാറിനും നേരെ വീണ്ടും ആക്രമണം. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്‍റ് പി. രമേശന്‍െറ വീടിനും കാറിനും നേരെയാണ് രണ്ടാഴ്ചക്കിടയില്‍ രണ്ടാമതും അക്രമം നടത്തിയത്. വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. വീടിന്‍െറ ജനല്‍ചില്ലുകളും എറിഞ്ഞു തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാറിന്‍െറ ചില്ലുകള്‍ തകരുന്ന ശബ്ദംകേട്ട് വീട്ടുകാര്‍ വാതില്‍ തുറക്കുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. രണ്ടാഴ്ച മുമ്പ് രമേശന്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും അക്രമം ഉണ്ടായത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന രമേശന്‍െറ വീട് അന്ന് കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ കണ്ടത്തൊന്‍ കഴിഞ്ഞി രുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.