കാഞ്ഞിരംവളവിൽ മിനി ബസ്​ മറിഞ്ഞ് പത്തുപേർക്ക് പരിക്ക്

രാജാക്കാട്: തേക്കിൻകാനം കാഞ്ഞിരം വളവിന് സമീപം തമിഴ്നാട്ടിൽനിന്നുള്ള കരകവിളയാട്ട സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് കുട്ടി ഉൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം. മധുരയിൽനിന്ന് കുഞ്ചിത്തണ്ണി ഇരുപതേക്കർ ഇരുട്ടള മാരിയമ്മൻ കോവിലിലെ ഉത്സവത്തിന് കരകവിളയാട്ടം അവതരിപ്പിക്കാൻ എത്തിയതായിരുന്നു 18പേർ അടങ്ങിയ സംഘം. വഴികാണിക്കുന്നതിനായി ഇരുട്ടള സ്വദേശി ഒരാളും വാഹനത്തിൽ ഉണ്ടായിരുന്നു. സമയം വൈകിയതിനാൽ നല്ല വേഗത്തിൽ വന്ന വാഹനം കാഞ്ഞിരം വളവ് പിന്നിട്ടശേഷം കൊച്ചാലക്കൽ സോജൻെറ പുരയിടത്തിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു. പുറത്തേക്ക് തെറിച്ചുവീണ ഡ്രൈവർക്ക് സാരമായ പരിക്കേറ്റു. ഇദ്ദേഹത്തെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മറ്റുള്ളവർ രാജാക്കാട്ടിൽ സ്വകാര്യ ആശുപത്രികളിലെ പ്രഥമ ശുശ്രൂഷക്കുശേഷം സ്വദേശത്തെ ആശുപത്രിയിലേക്ക് പോയി. രാജാക്കാട് പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.