പ്രായത്തെ തോൽപിക്കാം മനസ്സുണ്ടെങ്കിൽ

ആവേശം വിതറി മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ് തൊടുപുഴ: എന്ന് തെളിയിക്കുന്നതായിരുന്നു മുതലക്കോടം സൻെറ് ജോർജ് എച്ച്.എസ്.എസ് സ്റ്റേഡിയത്തിൽ നടന്ന ഇടുക്കി ജില്ല മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്. 35 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് മേളയിൽ പങ്കെടുത്തത്. രാവിലെ 10ന് ഇടുക്കി ജില്ല മാസ്റ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് വി.ജെ. ജോസഫിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറും അറക്കുളം പഞ്ചായത്ത് പ്രസിഡൻറുമായ ടോം ജോസ് കുന്നേൽ മേള ഉദ്ഘാടനം ചെയ്തു. മുതലക്കോടം സൻെറ് ജോർജ് പള്ളി വികാരി ഫാ. ജോസഫ് അടപ്പൂർ അനുഗ്രഹ പ്രഭാഷണവും, മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ല രക്ഷാധികാരി ഔസേപ്പ് ജോൺ പുളിമൂട്ടിൽ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാജൻ ജോസഫ്, ഇടുക്കി അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി ടോം ടി.ജോസ്, മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ല ട്രഷറർ ടി.ആർ. ജൻ എന്നിവർ സംസാരിച്ചു. 2020 ജനുവരി നാല്, അഞ്ച് തീയതികളിൽ കണ്ണൂർ സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കായികമേളയിൽ പങ്കെടുക്കാനുള്ള ഇടുക്കി ജില്ല ടീമിനെ മത്സരത്തിൽനിന്ന് തെരഞ്ഞെടുത്തു. ആരോഗ്യമുള്ള സമൂഹം, ആരോഗ്യമുള്ള മുതിർന്ന തലമുറ എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ മേളയിലെ വിജയികൾക്ക് ഔസേപ്പ് ജോൺ പുളിമൂട്ടിൽ മെഡലുകൾ വിതരണം ചെയ്തു. കടുവ പശുക്കളെ കടിച്ചുകൊന്നു; തോട്ടം മേഖല ഭീതിയിൽ മറയൂർ: കാപ്പി സ്റ്റോർ തോട്ടം മേഖലയിൽ കടുവ പശുക്കളെ കടിച്ചുകൊന്നു. തോട്ടം തൊഴിലാളിയായ സ്റ്റീഫൻെറ രണ്ട് പശുക്കളെയാണ് കടുവ കൊന്നത്. പ്രദേശത്ത് സ്ഥിരമായി കടുവയുടെ സാന്നിധ്യമുള്ളതായി തൊഴിലാളികൾ പറയുന്നു. രണ്ടുമാസത്തിനിടെ മായകൃഷ്ണൻ, പളനിസ്വാമി എന്നിവരുൾപ്പെടെ തൊഴിലാളികളുടെ ആറ് പശുക്കളാണ് കൊല്ലപ്പെട്ടത്. ഇതോടെ തോട്ടം മേഖലയിലെ കാലിവളർത്തുകാർ ഭീതിയിലാണ്. വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.