ബീച്ച് ഗെയിംസ് ജില്ലതല സംഘാടക സമിതി രൂപവത്​കരിച്ചു

തൊടുപുഴ: കായിക സംസ്‌കാരവും വിനോദസഞ്ചാര മേഖലയിലെ പുത്തന്‍സാധ്യതകളും മുന്‍നിര്‍ത്തി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന് 51അംഗ സംഘാടക സമിതി രൂപവത്കരിച്ചു. ജില്ലതല ബീച്ച് ഗെയിംസ് മത്സരങ്ങള്‍ ഈമാസം 18, 19, 20 തീയതികളില്‍ മൂലമറ്റത്ത് നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍. ജോസഫ് അധ്യക്ഷത വഹിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടോം ജോസ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് റോമിയോ സെബാസ്റ്റ്യൻ, സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ഫുട്‌ബാൾ, വോളിബാൾ, വടംവലി, കബഡി എന്നിവയിലാണ് മത്സരങ്ങള്‍. അംഗീകൃത ക്ലബുകൾ, സ്‌പോര്‍ട്‌സ് സംഘടനകള്‍, സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ /കോളജ് മുേഖന വരുന്ന ടീമുകള്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസില്ല. പുരുഷന്മാർ 2001 ജനുവരി ഒന്നിന് മുമ്പും വനിതകള്‍ 2003 ജനുവരി ഒന്നിന് മുമ്പും ജനിച്ചവരാകണം. വിജയികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. എന്‍ട്രിഫോമുകള്‍ 12ന് വൈകീട്ട് അഞ്ചിന് മുമ്പ് പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസില്‍ തപാലിേലാ ഇ-മെയിേലാ (idukkisportscouncil@gmail.com) ലഭ്യമാക്കണം. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാകും. ഫോൺ: 9446425520, 8547575248. വാക്-ഇന്‍ ഇൻറർവ്യൂ തൊടുപുഴ: ജില്ല മെഡിക്കല്‍ ഓഫിസിന് (ഹോമിയോപ്പതി വകുപ്പ്) കീഴിലെ വിവിധ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഈ മാസം ഒമ്പതിന് രാവിലെ 10ന് തൊടുപുഴ തരണിയില്‍ ബില്‍ഡിങ്ങിൽ പ്രവര്‍ത്തിക്കുന്ന ജില്ല മെഡിക്കല്‍ ഓഫിസില്‍ (ഹോമിയോ) വാക്-ഇന്‍ ഇൻറർവ്യൂ നടത്തും. എന്‍.സി.പി/ സി.സി.പി (ഹോമിയോ) പാസായ വിദ്യാർഥികൾ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുമായി നേരിട്ട് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.