മാഞ്ഞു സീബ്രാലൈൻ; മുന്നറിയിപ്പ്​ ബോർഡില്ല

നഗരത്തിൽ റോഡ് മുറിച്ചുകടക്കൽ പെടാപ്പാട് തൊടുപുഴ: സീബ്രാലൈനുകൾ അപ്രത്യക്ഷമായതോടെ നഗരത്തിൽ റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട്. വിദ്യാലയങ്ങളുടെ മുന്നിൽപോലും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നതിനും സീബ്രാലൈൻ വരക്കുന്നതിനും പി.ഡബ്ല്യു.ഡി അധികൃതർ തയാറാകുന്നില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. കാൽനടക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനാവാത്ത അവസ്ഥയാണ്. റോഡുകളിൽ സീബ്രാലൈനുകൾ മാഞ്ഞനിലയിലാണ്. സീബ്രാലൈൻ ഉള്ള ഭാഗത്തുപോലും കാൽനടക്കാരെ കണ്ടാൽ വാഹനം നിർത്താൻ മടിക്കുന്നെന്ന പരാതി വ്യാപകമായിരിക്കെയാണ് മാഞ്ഞ ലൈനുകൾ തെളിക്കാൻപോലും അധികൃതർ തയാറാകാത്തത്. സീബ്രാലൈനുകൾ ഉള്ള ഭാഗങ്ങളിൽപോലും വേഗം കുറക്കാൻ പല ൈഡ്രവർമാരും തയാറാകാത്തത് പലപ്പോഴും അപകടത്തിനും കാരണമാകുന്നു. വാഹനങ്ങൾ നിർത്തിക്കിട്ടാൻ കാത്തുനിൽക്കുന്നവർ പലരും ജീവൻ പണയംെവച്ച് റോഡ് മുറിച്ചുകടക്കുകയാണ് ചെയ്യുന്നത്. നഗരത്തിൽ ഏറെ തിരക്കനുഭവപ്പെടുന്ന പല ഭാഗങ്ങളിലെയും സീബ്രാലൈനുകൾ ഭാഗികമായും പൂർണമായും മാഞ്ഞ നിലയിലാണ്. ആവശ്യമായ പലയിടത്തും ലൈനുകൾ കാണാനുമില്ല. നഗരസഭ ഓഫിസിനടുത്ത് പഴയ പാലത്തോട് ചേർന്നുണ്ടായിരുന്ന സീബ്രാലൈനുകൾ പൂർണമായും മാഞ്ഞു. പാലം കടന്ന് റോഡ് മുറിച്ചുകടക്കുന്നിടത്തും ഇത് ഭാഗികം. പാലാ റോഡിലും ഏറക്കുറെ സമാനസ്ഥിതിയാണ്. മുനിസിപ്പൽ ബസ്സ്റ്റാൻഡിന് മുൻവശത്ത് സീബ്രാലൈനില്ലാത്തിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. ഇടുക്കി റോഡിലും സീബ്രാ ലൈനുകൾ അപ്രത്യക്ഷമായിട്ട് ഏറെനാളായി. ഏറെ തിരക്ക് അനുഭവപ്പെടുന്ന കെ.എസ്.ആർ.ടി.സി ജങ്ഷനിൽ സീബ്രാലൈനില്ല. തിരക്കേറിയ ഭാഗത്ത് യാത്രക്കാരെ കടത്തിവിടാൻ ട്രാഫിക് പൊലീസിൻെറയും ഹോം ഗാർഡുമാരുടെയും സേവനം ലഭിക്കാറുണ്ട്. എന്നാൽ, തൊടുപുഴ നഗരത്തിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിലുൾപ്പെടെ പല ഭാഗത്തും തിരക്കുണ്ടെങ്കിലും ഇവിടെ ആവശ്യത്തിന് പൊലീസിനെ നിയോഗിക്കാറില്ല. നഗരത്തിൽ പ്രവർത്തിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാം ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലും സീബ്രാ ലൈനുകൾ വരച്ചിട്ടില്ല. വെങ്ങല്ലൂർ മുനിസിപ്പൽ യു.പി സ്കൂളിലെ വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഗരമേഖലയിൽ സ്കൂളുകൾക്ക് മുന്നിൽ ഉടൻ സീബ്രാലൈനുകൾ വരക്കണമെന്ന് പി.ഡബ്ല്യു.ഡി അധികൃതരോട് ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പ്രഫ. ജോസഫ് അഗസ്റ്റിൻ നിർദേശിച്ചിരുന്നു. വന്യമൃഗങ്ങളിൽനിന്ന് കർഷകരെ രക്ഷിക്കണം -യൂത്ത് ലീഗ് പെരുവന്താനം: പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ നാശം വിതക്കുന്ന വന്യമൃഗങ്ങളിൽനിന്ന് കൃഷിയെയും കർഷകരെയും രക്ഷിക്കാൻ വൈദ്യുതിവേലി അടക്കം മതിയായ സുരക്ഷ സംവിധാനം ഒരുക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പെരുവന്താനം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കാർഷികവിളകൾക്ക് വിലസ്ഥിരത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് പി.എ. ഹസീബ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് ടി.എച്ച്. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പെരുവന്താനം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി കെ.എച്ച്. അൻസാരി (പ്രസി), ശിഹാബുദ്ദീൻ തത്തൻപാറ (ജന. സെക്ര), പി.എ. വഹാബ് (ട്രഷ) എന്നിവരെ െതരഞ്ഞെടുത്തു. ടി.എൻ. അബ്ദുൽ റഹീം, പി.എസ്. പരീതുകണ്ണ്, ഒ.എൻ. ഇസ്മായിൽ എന്നിവർ സംസാരിച്ചു. അബിനാസ് പി. റഹീം സ്വാഗതവും കെ.എച്ച്. അൻസാരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.