മാട്ടുപ്പെട്ടി അണക്കെട്ടിൽ മത്സ്യകൃഷിക്ക് തുടക്കം

മൂന്നാർ: മാട്ടുപ്പെട്ടി അണക്കെട്ടിൽ മത്സ്യകൃഷിക്ക് തുടക്കമായി. സംസ്ഥാന ഫിഷറീസ് വകുപ്പ് നേതൃത്വത്തിൽ, കുണ്ടള സാൻഡോസ് ആദിവാസി കോളനിവാസികളുടെ ഉപജീവനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. രോഹു, കട്ള ഇനത്തിൽപെട്ട ഏഴുലക്ഷം മീൻ കുഞ്ഞുങ്ങളെയാണ് ചൊവ്വാഴ്ച അണക്കെട്ടിൽ നിക്ഷേപിച്ചത്. ആറുമാസംകൊണ്ട് വളർച്ചയെത്തുന്ന മീനിനെ പിടിക്കുന്നതും വിപണനം നടത്തുന്നതും സാൻഡോസ് കോളനിവാസികളുടെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന സൊസൈറ്റിയിലെ അംഗങ്ങളാണ്. മീൻ വിൽപനവഴി ലഭിക്കുന്ന വരുമാനം സൊസൈറ്റി അംഗങ്ങൾക്കുള്ളതാണ്. ചൊവ്വാഴ്ച മാട്ടുപ്പെട്ടിയിൽ നടന്ന ചടങ്ങ് ദേവികുളം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മത്സ്യബന്ധന വകുപ്പ് അസി. ഡയറക്ടർ പി. ശ്രീകുമാർ, പി. കണ്ണൻ, എസ്.എം. കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.