ഹൈറേഞ്ച്​ വികസന സമി​തിയുടെ പടിയിറങ്ങി​ ഫാ. സെബാസ്​റ്റ്യൻ കൊച്ചുപുരയ്​ക്കൽ

ചെറുതോണി: ഹൈറേഞ്ച് സംരക്ഷണ സമിതിയിലൂടെ വിവാദനായകനായി മാറിയ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ ഡയറക്ടർ സ്ഥാനത് തുനിന്ന് പടിയിറങ്ങി. പതിമൂന്നര വർഷമായി ഇടുക്കി രൂപതയുടെ സാമൂഹിക സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഹൈറേഞ്ച് ഡെവലപ്മൻെറ് സൊസൈറ്റിയുടെ എക്സിക്യൂട്ടിവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്ന ഇദ്ദേഹത്തിൻെറ രാഷ്ട്രീയ ഇടപെടലുകളാണ് വിവാദം സൃഷ്ടിച്ചത്. കഴിഞ്ഞ തവണ എൽ.ഡി.എഫിന് ഇടുക്കിയിൽ എം.പിയുണ്ടായതിനു പിന്നിൽ ചുക്കാൻപിടിച്ചതും ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയായിരുന്നു. എന്നാൽ, ഇത്തവണത്തെ പാർലമൻെറ് തെരഞ്ഞെടുപ്പിൽ സഭയുടെ ഔേദ്യാഗിക നിലപാട് മറികടന്ന് ജോയ്സിനെ വിജയിപ്പിക്കാൻ തന്ത്രം മെനഞ്ഞെങ്കിലും വിജയം കണ്ടില്ല. ശനിയാഴ്ച ഔദ്യോഗികമായി സൊസൈറ്റിയുടെ ഡയറക്ടർ സ്ഥാനത്തുനിന്ന് വിരമിച്ച ഇദ്ദേഹം ആലുവ മംഗലപ്പുഴ സെമിനാരിയിൽനിന്ന് ഇറ്റാലിയൻ ഭാഷ പഠനത്തിനായി യാത്ര തിരിച്ചു. 2003ൽ ഇടുക്കി രൂപത രൂപീകൃതമായതോടെ ഇതിൻെറ കീഴിൽ ഹൈറേഞ്ച് ഡെവലപ്മൻെറ് സൊസൈറ്റിയും പ്രവർത്തനം ആരംഭിച്ചു. 2006ലാണ് ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര സൊസൈറ്റിയുടെ എക്സിക്യൂട്ടിവ് ഡയറക്ടറായി ചുമതയേൽക്കുന്നത്. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുൻ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ നേതൃത്വം നൽകിയ സമരങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് കൊച്ചുപുരക്കലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.