പി.എം.എ.വൈ: കേരളത്തിനു പ്രശംസ

ഇടുക്കി: പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതി സംബന്ധിച്ച ദക്ഷിണ മേഖല ശിൽപശാല മൂന്നാർ ടീ കൗണ്ടിയിൽ സംഘടിപ ്പിച്ചു. കേരളം, ആന്ധ്ര, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലെയും അന്തമാൻ-നികോബർ, ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അഡീഷനൽ സെക്രട്ടറി പ്രശാന്ത് കുമാർ നേതൃത്വം നൽകി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ആർ.എച്ച്) ഗയ പ്രസാദ്, ഗ്രാമവികസന കമീഷണർ എൻ. പദ്മകുമാർ എന്നിവർ ശിൽപശാല നയിച്ചു. പി.എം.എ.വൈ ഭവന പദ്ധതിയുടെ വിവിധ സംസ്ഥാനങ്ങളിലെ നിർവഹണ പുരോഗതിയും രീതിയും വിലയിരുത്തി. പദ്ധതിയിൽ കേരളം കൈവരിച്ച നേട്ടത്തെ കേന്ദ്രഗ്രാമ വികസന മന്ത്രാലയം അഡീഷനൽ സെക്രട്ടറി പ്രശാന്ത് കുമാർ അഭിനന്ദിച്ചു. കേരളം നിർമിച്ച വീടുകൾ ഗുണനിലവാരമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ തുടർനടത്തിപ്പ് സംബന്ധിച്ച് നയരൂപവത്കരണവും ശിൽപശാലയുടെ ഭാഗമായി നടന്നു. ഗ്രാമവികസന കമീഷണറേറ്റിലെ അഡീഷനൽ ഡെവലപ്മൻെറ് കമീഷണർ വി.എസ്. സന്തോഷ്കുമാർ, ജോയൻറ് ഡെവലപ്മൻെറ് കമീഷണർ ഷാജി ക്ലമൻറ്, സ്റ്റേറ്റ് കോഓഡിനേറ്റർ ആർ. ഷൈനി, ജില്ല ദാരിദ്യലഘൂകരണ വിഭാഗം േപ്രാജക്ട് ഡയറക്ടർ പി. സുരേന്ദ്രൻ, ദേവികുളം ബ്ലോക്ക് െഡവലപ്മൻെറ് ഓഫിസർ എം.എസ്. വിജയൻ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.