മുട്ടം പഞ്ചായത്തിനെതിരെ യു.ഡി.എഫ്​ പ്രകടനം

മുട്ടം: അഴിമതി ആരോപിച്ചും പഞ്ചായത്ത് പ്രസിഡൻറിൻെറ ഏകാധിപത്യഭരണത്തിനുെമതിരെ യു.ഡി.എഫ് നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. 47,000 രൂപക്ക് വിൽക്കാൻ ടെൻഡർ ക്ഷണിച്ച പാഴ്ഉരുപ്പടികൾ ഇതുമറികടന്ന് കുറഞ്ഞ വിലയ്ക്ക് വിറ്റതിലും മിനിറ്റ്സ് യഥാസമയം രേഖപ്പെടുത്താതെ ഇല്ലാത്ത തീരുമാനങ്ങൾ എഴുതിച്ചേർത്ത് ക്രമക്കേട് കാട്ടുന്നതിലുമടക്കം അന്വേഷണം വേണമെന്നാണ് യു.ഡി.എഫ് ആവശ്യം. പ്രകടനത്തിലും യോഗത്തിലും യു.ഡി.എഫ് നേതാക്കളായ അഗസ്റ്റ്യൻ കള്ളിക്കാട്ട്, ബേബി വണ്ടനാനി, എം.കെ. സുധീർ, എൻ.കെ. ബിജു, കെ. രാജേഷ്, ബീന ജോർജ്, മേരിക്കുട്ടി വർഗീസ്, ഷൈജ ജോമോൻ, ബിജോയ് ജോൺ, സെബാൻ വയലിക്കുന്നേൽ, സി.ബി. ജോസ്, കെ.എ. പരീത്, കെ.എം. അൻവർ, രഞ്ജിത്, അരുൺ പൂച്ചക്കുഴി, എ.എ. ഹാരിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.