വാഹന മോഷണക്കേസ്​ പ്രതി പിടിയിൽ

ചെറുതോണി: വാഹന മോഷണക്കേസ് പ്രതിയെ ഇടുക്കി കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. ചുരുളി കുമ്പക്കാട്ട് ജിേൻറാ വ ര്‍ക്കിയാണ് (30) അറസ്റ്റിലായത്. നിരവധി വാഹന മോഷണക്കേസിലെ പ്രതിയായ ഇയാള്‍ മാസങ്ങളായി ഒളിവിലായിരുന്നു. വാഹനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് വാടകെക്കടുത്ത് ഇതരസംസ്ഥാനത്ത് കൊണ്ടുപോയി പൊളിച്ചുവില്‍ക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ, കോതമംഗലം, കാളിയാര്‍, വാഴക്കുളം, കമ്പംമെട്ട് സ്റ്റേഷനുകളിൽ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. നാലോളം കേസില്‍ അറസ്റ്റ് വാറൻറും നിലനില്‍ക്കുകയാണ്. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാള്‍ മുരിക്കാശ്ശേരിയില്‍ എത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ പത്തരയോടെ പൊലീസ് പിന്തുടർന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കഞ്ഞിക്കുഴി സി.ഐ അലക്‌സാണ്ടര്‍ വർഗീസ്, എസ്.ഐ ഫ്രാന്‍സിസ്, എ.എസ്.ഐമാരായ എസ്. അജയൻ, കെ.ജി. റോയി, സിവില്‍ പൊലീസ് ഓഫിസര്‍ കെ.പി. ജയ്‌മോന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ ഇടുക്കി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.