ഗ്യാപ് റോഡ്​ മണ്ണിടിച്ചിൽ; മൂന്നാര്‍ ടൂറിസത്തിനു തിരിച്ചടി

മൂന്നാര്‍: ഗ്യാപ് റോഡില്‍ തുടര്‍ച്ചയായി മണ്ണിടിച്ചിലുണ്ടാകുന്നത് മൂന്നാര്‍ ടൂറിസത്തിനു തിരിച്ചടിയാകുന്നു. തുലാവര്‍ഷം ശക്തി പ്രാപിച്ചതോടെ മേഖലയില്‍ നിരവധി തവണയാണ് മണ്ണിടിഞ്ഞത്. അപകടം ഒഴിവാക്കാന്‍ ദേശീയ പാതയിലൂടെയുള്ള ഗതാഗതം അധികൃതര്‍ പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മൂന്നാർ ഗ്യാപ് റോഡിൽ രണ്ടുവര്‍ഷം മുമ്പാണ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡിൻെറ വീതികൂട്ടല്‍ ആരംഭിച്ചത്. ഗ്യാപ് റോഡിലെ അടുക്കടുക്കായി നിലനിന്ന പാറകള്‍ തുടര്‍ച്ചയായി പൊട്ടിക്കുകയും ചെയ്തു. 2019 ആഗസ്റ്റ് ആദ്യവാരത്തോടെയാണ് ഗ്യാപ് റോഡില്‍ മലയിടിച്ചിലുണ്ടായത്. വന്‍ പാറക്കല്ലുകളടക്കം റോഡില്‍ പതിച്ച് ഗതാഗതം പൂര്‍ണമായി നിലച്ചു. പുലര്‍ച്ചയുണ്ടായ മണ്ണിടിച്ചിലില്‍നിന്ന് കഷ്ടിച്ചാണ് ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത്. ഇതോടെ ഗതാഗതം പൂര്‍ണമായി നിലച്ചു. രണ്ടുമാസംകൊണ്ട് റോഡ് സഞ്ചാരയോഗ്യമാക്കി. പൂജ അവധി പ്രമാണിച്ച് ആയിരക്കണക്കിനു സന്ദര്‍ശകരാണ് മൂന്നാറിലേക്ക് എത്തിയത്. രണ്ടുദിവസംകൊണ്ട് പതിനായിരത്തോളം പേര്‍ മൂന്നാര്‍ സന്ദര്‍ശിച്ചുമടങ്ങി. എന്നാല്‍, എട്ടിന് വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം വീണ്ടും പൂര്‍ണമായി നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.