പ്രസ്ക്ലബ്-അൽ അസ്ഹർ ഗ്രൂപ്​ ഷോർട്ട് ഫിലിം ഫെസ്​റ്റിന്​ ഇന്ന്​ തുടക്കം

തൊടുപുഴ: ഇടുക്കി പ്രസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ നടക്കുന്ന ഇടുക്കി ഷോർട്ട് ഫിലിം ഫെസ്റ്റിന് വ്യാഴാഴ്ച തുടക്ക മാകും. ശനിയാഴ്ചയാണ് സമാപനം. ഇടുക്കി പ്രസ് ക്ലബും തൊടുപുഴ അൽ അസ്ഹർ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും സംയുക്തമായാണ് രണ്ടാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഒരുക്കുന്നത്. രാവിലെ 11നും ഉച്ചക്ക് രണ്ടിനും വൈകീട്ട് അഞ്ചിനും മൂന്ന് ഷോയാണ് ദിവസേനയുള്ളത്. മികച്ച ഷോർട്ട് ഫിലിമിന് 25,000 രൂപയും രണ്ടാംസ്ഥാനത്തിന് 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും നൽകും. കൂടാതെ സ്പെഷൽ ജൂറി പുരസ്കാരവും നൽകും. മികച്ച നടൻ/നടി, മികച്ച സംവിധായകൻ, മികച്ച കാമറാമാൻ എന്നീ വിഭാഗങ്ങളിൽ െതരഞ്ഞെടുക്കുന്നവർക്കും പുരസ്കാരങ്ങളുണ്ടാകും. മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിൻെറ ഓർമക്കായി സംഘടിപ്പിച്ചിട്ടുള്ള ഫെസ്റ്റിവലിൽ തെരഞ്ഞെടുത്ത 27 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ചലച്ചിത്ര ടെലിവിഷൻ മേഖലയിലെ പ്രമുഖർ അടങ്ങുന്ന പാനലാകും വിജയികളെ നിശ്ചയിക്കുക. മേളയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. നടൻ അപ്പാനി രവി മുഖ്യാതിഥിയായിരിക്കും. അൽ അസ്ഹർ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ.എം. മൂസ പങ്കെടുക്കും. പ്രസ് ക്ലബ് പ്രസിഡൻറ് അഷ്റഫ് വട്ടപ്പാറ അധ്യക്ഷതവഹിക്കും. സെക്രട്ടറി എം.എൻ. സുരേഷ് സ്വാഗതംപറയും. പരാതി നൽകി നെടുങ്കണ്ടം: സാമൂഹിക വിരുദ്ധരുടെ അതിക്രമം രൂക്ഷമായതോടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട്് വീട്ടമ്മ കട്ടപ്പന ഡിവൈ.എസ്.പിക്ക് പരാതി നൽകി. നെടുങ്കണ്ടം പഞ്ചായത്ത് ഒന്നാംവാർഡിൽ മാവടി കുരുവൻപ്ലാക്കൽ തോമസിൻെറ ഭാര്യ റോസമ്മയാണ് പരാതി നൽകിയത്. വീട്ടിൽ അതിക്രമിച്ചുകടന്ന് കൈയേറ്റശ്രമം, കാലിത്തൊഴുത്ത്് നശിപ്പിക്കൽ, കൃഷിയും മറ്റും നശിപ്പിക്കൽ തുടങ്ങിയ അക്രമങ്ങൾക്കെതിരെയാണ് പരാതി. ഈ മാസം അഞ്ചിന് രാത്രി 8.30ന് വീട്ടിൽ കടന്ന് അതിക്രമം കാട്ടിയതിനെതിരെ നെടുങ്കണ്ടം സി.ഐക്ക് പരാതി നൽകി ഒമ്പതുദിവസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ സി.ഐ ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നാരോപിച്ചാണ് ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. കാമ്പസ് റിക്രൂട്ട്മൻെറ് നെടുങ്കണ്ടം: എം.ഇ.എസ് കോളജ് പ്ലേസ്മൻെറ് സെല്ലിൻെറ ആഭിമുഖ്യത്തിൽ ശനിയാഴ്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജർ തസ്തികയിലേക്ക് കാമ്പസ് റിക്രൂട്ട്മൻെറ് നടത്തുന്നു. എം.എസ്സി മാത്തമാറ്റിക്സ് /എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് യോഗ്യതയുള്ളവർ രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കോളജിൽ എത്തണം. ഫോൺ: 9907813589.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.