അടിച്ച ലോട്ടറിയുമായി സുഹൃത്ത്​ മുങ്ങി; പാർട്ടി ഇടപെട്ട​പ്പോൾ 10 ലക്ഷം നൽകാമെന്ന്​ കരാർ

മൂന്നാർ: അടിച്ച ലോട്ടറിയുമായി സുഹൃത്ത് മുങ്ങിയെന്ന് സി.പി.എം നേതാക്കളോട് പരാതിപ്പെട്ട യുവാവിന് പാർട്ടി ഇടപെ ടലിൽ പത്തുലക്ഷം. മൂന്നാർ ന്യൂ കോളനി സ്വദേശിയായ ആർ. ഹരികൃഷ്ണൻ സുഹൃത്ത് സാബുവും ചേർന്ന് എടുത്ത ലോട്ടറിക്ക് 65 ലക്ഷത്തിൻെറ ഒന്നാം സമ്മാനം അടിച്ചു. ഇതോടെ സാബു ടിക്കറ്റുമായി മുങ്ങിയെന്ന പരാതിയുമായി ഹരികൃഷ്ണൻ പാർട്ടി നേതാക്കളെയും തുടർന്ന് പൊലീസിനെയും സമീപിച്ചു. കുഞ്ചിത്തണ്ണിയിൽനിന്ന് ഇവർ എടുത്ത ലോട്ടറിയുടെ വിൻ വിൻ ടിക്കറ്റിനാണ് 65 ലക്ഷം അടിച്ചത്. ഇതറിഞ്ഞതോടെ സാബു ടിക്കറ്റുമായി സ്ഥലംവിട്ടെന്നാണ് പരാതി. ഇവർ തുല്യ തുക മുടക്കി ടിക്കറ്റ് ഒരുമിച്ചെടുത്തെന്നതിന് തെളിവില്ലെന്ന് പറഞ്ഞ് പൊലീസ് കൈയൊഴിഞ്ഞു. കഴിഞ്ഞദിവസം സാബു സമ്മാനാർഹമായ ടിക്കറ്റ് രാജാക്കാട് ഫെഡറൽ ബാങ്ക് ശാഖയിൽ ഹാജരാക്കിയതായി ലോട്ടറി ഏജൻറ് മുഖേന ഹരികൃഷ്ണന് വിവരം ലഭിച്ചു. ഹരികൃഷ്ണൻ മൂന്നാറിലെ പ്രാദേശിക സി.പി.എം നേതാക്കളുടെ സഹായത്തോടെ സാബുവുമായി ബന്ധപ്പെട്ടു. എന്നാൽ, ഒന്നിച്ചല്ല ടിക്കറ്റ് എടുത്തതെന്നും ടിക്കറ്റ് വാങ്ങാൻ ഹരികൃഷ്ണനോട് 10 രൂപ കടം വാങ്ങുക മാത്രമാണുണ്ടായതെന്നുമായിരുന്നു സാബുവിൻെറ നിലപാട്. ഒടുവിൽ പൊലീസിൻെറയും നേതാക്കളുടെയും അനുരഞ്ജന ശ്രമത്തെ തുടർന്ന് പണം ലഭിക്കുമ്പോൾ 10 ലക്ഷം ഹരികൃഷ്ണന് നൽകാമെന്ന് സമ്മതിപ്പിക്കുകയായിരുന്നു. അഭിഭാഷകൻെറ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച് കരാറും എഴുതി ഒപ്പിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.