വട്ടവട, കാന്തല്ലൂര്‍ മേഖലയി​െല വെളുത്തുള്ളി ഭൗമസൂചികയില്‍ എത്തിക്കും -മന്ത്രി

കാന്തല്ലൂർ: മറയൂർ ശർക്കരക്ക് പിന്നാലെ വട്ടവട, കാന്തല്ലൂർ മേഖലയിലെ വെളുത്തുള്ളിക്കും ഭൗമസൂചിക പദവി ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. ഗുണനിലവാരമുള്ള വിളകൾ ഓരോ പ്രദേശത്തിൻെറ തനത് വിളകളായി നിലനിൽക്കണമെന്നും മെച്ചപ്പെട്ട വിപണിയും കർഷകർക്ക് ലാഭകരമായി കൃഷിയിറക്കാനുള്ള സാഹചര്യവും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ വിവിധ ഇടങ്ങളിൽ 14 വിളകൾ ജി.ഐ രജിസ്ട്രേഷനുള്ള പട്ടികയിലുണ്ടെന്നും ഈ വിളകൾക്കെല്ലാം ഭൗമസൂചിക പദവി ലഭിക്കാൻ സർക്കാർ ശ്രമം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.