കെ.എസ്.​ടി.എ മാർച്ച്​: 100 അധ്യാപകരെ പങ്കെടുപ്പിക്കും

ചെറുതോണി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജൂലൈ 20ന് നടത്തുന്ന മാർച്ചും ധർണ യും വിജയിപ്പിക്കാൻ കെ.എസ്.ടി.എ ഇടുക്കി ഏരിയ പ്രവർത്തക യോഗം തീരുമാനിച്ചു. ഏരിയയിൽനിന്ന് 100 അധ്യാപകരെ പെങ്കടുപ്പിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ശക്തിപ്പെടുത്തുക, സർക്കാറിൻെറ ജനപക്ഷ നിലപാടുകൾക്ക് ശക്തി പകരുക, ശമ്പള പരിഷ്കരണ നടപടി ആരംഭിക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, വിദ്യാഭ്യാസ മേഖലക്ക് കേന്ദ്രവിഹിതം വർധിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഹൈസ്കൂളിലെ ഇംഗ്ലീഷ് അധ്യാപക തസ്തിക ഭാഷാധ്യാപിക തസ്തികയാക്കി മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാഴത്തോപ്പിൽ ചേർന്ന യോഗം കെ.എസ്.ടി.എ ജില്ല വൈസ് പ്രസിഡൻറ് മുരുകൻ വി അയത്തിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ജോൺസൺ മാത്യു അധ്യക്ഷത വഹിച്ചു. വി.എസ്. പ്രകാശ്, സിനി സെബാസ്റ്റ്യൻ, എസ്. പ്രദീപ്, ആർ.ആർ. സിന്ധു, എച്ച്. സുധീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.