താലൂക്ക് ആശുപത്രി വികസനത്തിന് മാസ്​റ്റർ പ്ലാൻ തയാറാക്കും -ചെയർമാൻ

കട്ടപ്പന: താലൂക്ക് ആശുപത്രി വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കാൻ മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചതായി ചെയർമാൻ ജോയി വെട്ടിക്കുഴി. സംസ്ഥാന സർക്കാറിൻെറ ആരോഗ്യ പുരസ്കാരം ലഭിക്കാൻ സഹായിച്ച ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും അനുമോദിക്കാൻ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുചീകരണ ജീവനക്കാർക്ക് സമ്മാനം നൽകി. വൈസ് ചെയർപേഴ്സൻ ലൂസി ജോയി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ തോമസ് മൈക്കിൾ, എമിലി ചാക്കോ, കൗൺസിലർ സി.കെ. മോഹനൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.എം. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ന്യൂസ് പേപ്പറിൻെറ ഇറക്കുമതി ചുങ്കം പിൻവലിക്കണം- പ്രിേൻറഴ്സ് അസോസിയേഷൻ തൊടുപുഴ: കേന്ദ്ര ബജറ്റിൽ ന്യൂസ് പ്രിൻറിന് ഏർപ്പെടുത്തിയ ഇറക്കുമതി ചുങ്കം പിൻവലിക്കണമെന്ന് കേരള പ്രിേൻറഴ്സ് അസോസിയേഷൻ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. സാധാരണ ജനങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ വാർത്ത അറിയാനുള്ള അവകാശം നഷ്ടപ്പെടുത്തരുത്. ആഭ്യന്തര ഉൽപാദനം കുറവായതിനാലും ഗുണമേന്മ കുറഞ്ഞ പേപ്പറുകൾ മാത്രം ലഭിക്കുന്നതുകൊണ്ടും ഇറക്കുമതി അല്ലാതെ നിർവാഹമില്ല. സർക്കാർ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകാൻ പ്രസിഡൻറ് ടോം ചെറിയാൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സെക്രട്ടറി ജോസ് മീഡിയ, ട്രഷറർ ജോർജ് ഫൈൻ, വൈസ് പ്രസിഡൻറുമാരായ പോൾസൺ ജെമിനി, ബിനു വിക്ടറി, ജോസ് അക്ഷര, എസ്.കെ. രവി, ബിജി കോട്ടയിൽ എന്നിവർ സംസാരിച്ചു. വിഴുങ്ങിയ ടൂത്ത് േപസ്റ്റ് ട്യൂബ് എൻഡോസ്കോപ്പി വഴി പുറത്തെടുത്തു തൊടുപുഴ: മനോദൗർബല്യമുള്ള 42കാരൻ വിഴുങ്ങിയ ടൂത്ത് പേസ്റ്റ് ട്യൂബ് എൻഡോസ്കോപ്പി വഴി പുറത്തെടുത്തു. മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഗ്യാസ്േട്രാഎൻറോളജി വിഭാഗം മേധാവി ഡോക്ടർ സുജ കെ. ഗീവർഗീസ്, അനസ്തേഷ്യ വിഭാഗം ഡോക്ടർ വിനു ജോസ്, ക്രിട്ടിക്കൽ കെയർ വിഭാഗം ഡോക്ടർ സാൻജോയ് ജോസഫ് എന്നിവരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.