ഇടുക്കി സഹോദയ അവാർഡ്​ വിതരണവും അധ്യാപക പരിശീലനവും

രാജാക്കാട്: ഇടുക്കി സഹോദയ നേതൃത്വത്തിൽ അധ്യാപക സെമിനാറും പ്രിൻസിപ്പൽ സമ്മേളനവും 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേ ടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടത്തി. കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡൻറ് ഫാ. ബിജു വെട്ടുകല്ലേൽ അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ ഫാ. ബിനോയ് തേനംമാക്കൽ മുഖ്യപ്രഭാഷണം നടത്തി. സഹോദയ സെക്രട്ടറി ജോസ് ജെ. പുരയിടം സ്വാഗതം പറഞ്ഞു. തുടർന്ന് ജൂനിയർ ചേംബർ അന്തർദേശീയ പരിശീലകൻ ഹരീഷ്കുമാർ, ജോജോ എബ്രഹാം തുടങ്ങിയവർ ക്ലാസ് നയിച്ചു. ജില്ലയിലെ 30 സ്കൂളുകളിൽനിന്നായി അവാർഡിന് അർഹരായ 450 വിദ്യാർഥികളും 850 അധ്യാപകരും പങ്കെടുത്തു. ഇൻറർവ്യൂ രാജകുമാരി: രാജകുമാരി ഗവ. വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.എസ് വിഭാഗത്തിൽ ഒഴിവുള്ള കോമേഴ്സ് അധ്യാപക തസ്തികയിലേക്കുള്ള ഇൻറർവ്യൂ ബുധനാഴ്ച രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും. ഫോൺ: 9495263152. അക്ഷയ സംരംഭകരാകാന്‍ അപേക്ഷിക്കാം തൊടുപുഴ: ജില്ലയിലെ 21 കേന്ദ്രങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 25വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സ്ഥലം, തദ്ദേശഭരണ സ്ഥാപനത്തിൻെറ പേര് ബ്രാക്കറ്റില്‍: കൊച്ചുകരിന്തരുവി (ഏലപ്പാറ പഞ്ചായത്ത്), വെബ്ലി (കൊക്കയാര്‍ പഞ്ചായത്ത്), കുട്ടിക്കാനം (പീരുമേട് പഞ്ചായത്ത്), ചെറുവള്ളിക്കുളം (പെരുവന്താനം പഞ്ചായത്ത്), യെല്ലപ്പെട്ടി (ദേവികുളം പഞ്ചായത്ത്), പെരിങ്ങാശ്ശേരി, ചീനിക്കുഴി (ഉടുമ്പന്നൂര്‍ പഞ്ചായത്ത്), നെയ്‌ശ്ശേരി (കരിമണ്ണൂര്‍ പഞ്ചായത്ത്), സ്വരാജ് (കാഞ്ചിയാര്‍ പഞ്ചായത്ത്), കാപ്പിപതാല്‍, നാലാംമൈല്‍ (ഉപ്പുതറ പഞ്ചായത്ത്), സേനാപതി (സേനാപതി പഞ്ചായത്ത്), കരുണാപുരം, തൂക്കുപാലം (കരുണാപുരം പഞ്ചായത്ത്), സന്യാസിയോട, പാമ്പാടുംപാറ (പാമ്പാടുംപാറ പഞ്ചായത്ത്), പൊന്നന്താനം ഗ്രാമീണവായനശാല (കരിങ്കുന്നം പഞ്ചായത്ത്), പെരുമ്പിള്ളിച്ചിറ (കുമാരമംഗലം പഞ്ചായത്ത്), കുണിഞ്ഞി (പുറപ്പുഴ പഞ്ചായത്ത്), ബൈസണ്‍വാലി (ബൈസന്‍വാലി പഞ്ചായത്ത്), വരിക്കമുത്തന്‍ (ഇടുക്കി-കഞ്ഞിക്കുഴി പഞ്ചായത്ത്) എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മൂന്നുഘട്ടങ്ങളിലായാണ് സംരംഭക തെരഞ്ഞെടുപ്പ്. അടിസ്ഥാന യോഗ്യത പ്രീ-ഡിഗ്രി/പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, സ്ത്രീകള്‍, എസ്.സി/എസ്.ടി എന്നീ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് അധിക മാര്‍ക്കിന് അര്‍ഹതയുണ്ടാകും. താൽപര്യമുള്ളവര്‍ ഡയറക്ടർ 4, കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാത്കൃത ബാങ്കില്‍നിന്നെടുത്ത 750 രൂപയുടെ ഡി.ഡി സഹിതം thtp://aerseg.kemertic.com/ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. ഒരാള്‍ക്ക് മൂന്ന് ലൊക്കേഷനിലേക്ക് അപേക്ഷിക്കാം. യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശ/വാടകക്കരാര്‍ എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. ഡി.ഡി നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിൻറ്, അപ്ലോഡ് ചെയ്ത രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡി.ഡി എന്നിവ അപേക്ഷകര്‍ ജൂണ്‍ 29ന് മുമ്പ് കുയിലിമലയിലുള്ള സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ല പ്രോജക്ട് ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് thtp://akshaya.kerala.gov.in വെബ്‌സൈറ്റിലോ 04862-232215 നമ്പറിലോ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.