ലക്ഷ്യം പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തൽ -മന്ത്രി എം.എം. മണി

രാജാക്കാട്: പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എം.എം. മണി. രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ജില്ലതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സ്വാശ്രയ വിദ്യാലയങ്ങൾക്ക് അനുമതി നൽകുന്നതല്ല സർക്കാർ നയം. പൊതുവിദ്യാഭ്യാസ യജ്ഞത്തിൻെറ ഭാഗമായി ക്ലാസ്മുറികളടക്കം ഹൈടെക്കാക്കി മികച്ച വിദ്യാഭ്യാസം നൽകുകയാണ് സർക്കാർ. ഇതിനെ തുടർന്ന് നിരവധി വിദ്യാർഥികളാണ് പൊതുവിദ്യാലയങ്ങളിൽ പുതിയതായി ചേരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ബാഗും അനുബന്ധ പഠനസാമഗ്രികളും വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടുതലത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷം 174 വിദ്യാർഥികളാണ് പുതുതായി ചേർന്നത്. രാജാക്കാട് പഞ്ചായത്ത് പ്രസിഡൻറ് സതി കുഞ്ഞുമോൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുേത്രസ്യ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. സമഗ്ര ശിക്ഷ ജില്ല േപ്രാജക്ട് ഓഫിസർ ജോർജ് ഇഗ്നേഷ്യസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റർ കെ.എ. ബിനുമോൻ, രാജാക്കാട് ഗവ. സ്കൂൾ പ്രിൻസിപ്പൽ എ.സി. ഷിബി, ത്രിതല പഞ്ചായത്ത് അംഗങ്ങളായ രാധാമണി പുഷ്പരാജൻ, കെ.കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു. കട്ടപ്പന: കട്ടപ്പന നഗരസഭതല പ്രവേശനോത്സവം കട്ടപ്പന സൻെറ് ജോർജ് സ്കൂളിൽ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെത്തിയ കുട്ടികൾക്ക് അറിവിൻെറ വെളിച്ചം പകരുന്നതിൻെറ പ്രതീകമായി തിരിതെളിച്ച് മൺചിരാതിൽ പകർന്നുനൽകി. സ്കൂൾ മാനേജർ ഫാ. ജേക്കബ് ചാത്തനാട്ട് അധ്യക്ഷതവഹിച്ചു. എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ജെയമ്മ ജോസഫ്, പി.ടി.എ പ്രസിഡൻറ് ബിനോയി വർക്കി തുടങ്ങിയവർ സംസാരിച്ചു. കട്ടപ്പന ബ്ലോക്കുതല പ്രവേശനോത്സവം വെള്ളയാംകുടി സൻെറ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സാലി ജോളി ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി കല്ലുപുരയിടം അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജയിംസ് മംഗലശ്ശേരി പ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.