പരിസ്​ഥിതി ദിനാഘോഷം

തൊടുപുഴ: പരിസ്ഥിതി ദിനാഘോഷത്തിൻെറ ഭാഗമായി പ്രകൃതിസംരക്ഷണ വേദി വൃക്ഷാരാധന നടത്തി. തൊടുപുഴ മുനിസിപ്പൽ ചെയർ പേഴ്സൻ ജസി ആൻറണി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ബാബു പരമേശ്വരൻ, ലൂസി ജോസ് എന്നിവർ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുനിസിപ്പൽ കൺവീനർ സി.ബി. രമേശ് സ്വാഗതവും താലൂക്ക് പ്രസിഡൻറ് ടി.കെ. ബാബു നന്ദിയും പറഞ്ഞു. തൊടുപുഴ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ വെങ്ങല്ലൂര്‍ ആരവല്ലിക്കാവ് പരിസരത്ത് വിവിധ ഇനം ഔഷധത്തൈകള്‍ നട്ടു. രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന കാര്യവാഹ് പി. ഗോപാലന്‍കുട്ടി അശോകവൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹിക വനവത്കരണ വിഭാഗം തൊടുപുഴ റേഞ്ച്, തൊടുപുഴ നഗരസഭ ബി.എം.സി, സ്‌കൂള്‍ ബയോഡൈവേഴ്‌സിറ്റി ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെ തെനംകുന്ന് ബൈപാസ് റോഡില്‍ ഇരുനൂറോളം ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ പ്രഫ. ജെസി ആൻറണി ഉദ്ഘാടനം ചെയ്തു. സൻെറ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ അസി. മാനേജര്‍ ഫാ. മാത്യു തറപ്പില്‍ അധ്യക്ഷത വഹിച്ചു. ചെറുതോണി: കൊലുമ്പൻ കോളനി വനസംരക്ഷണ സമിതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരംപാറ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ആർ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ സെബാസ്റ്റ്യൻ വടക്കേമുറി സന്ദേശം നൽകി. സമിതി പ്രസിഡൻറ് ടി.വി. രാജപ്പൻ, ഡെപ്യൂട്ടി റേഞ്ചർ ജോജി എം. ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. തൊടുപുഴ: ചെറിയ പെരുന്നാൾ ദിനത്തോടനുബന്ധിച്ച് പെരുമ്പിള്ളിച്ചിറ പുത്തൻപള്ളി മുസ്ലിം ജമാഅത്തിൻെറ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും നടത്തി. മഹല്ല് അംഗങ്ങൾക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും തൈയും പച്ചക്കറി വിത്തുകളും വിതരണം ചെയ്ത് ചീഫ് ഇമാം മുഹമ്മദ് സ്വാബിർ അഹ്സനി ഉദ്ഘാടനം നിർവഹിച്ചു. ഫൈസൽ തേക്കുംകൂട്ടത്തിൽ, അബ്ദുൽ കരിം തുറയിൽ, മൈതീൻ തേക്കുംകൂട്ടത്തിൽ, നിഷാദ് മാഞ്ഞുമറ്റത്തിൽ, അനസ് വലക്കുംപാടത്ത്, സെയ്തലവി തെങ്ങിൽ, ഷാമോൻ പുള്ളിക്കുടിയിൽ, നവാസ് കാരിമറ്റത്ത് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.