നെടുങ്കണ്ടം ഫൊറോന ദേവാലയത്തിൽ തിരുനാൾ

നെടുങ്കണ്ടം: പത്തുദിവസം നീളുന്ന നെടുങ്കണ്ടം സ​െൻറ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും. 19, 20 തീയതികളിലാണ് പ്രധാന തിരുനാൾ. 11ന് വൈകീട്ട്് അഞ്ചിന് കൊടിയേറ്റ്, ലദീഞ്ഞ്, കുർബാന, നൊവേന, വചനസന്ദേശം. 12 മുതൽ 18 വരെ ദിവസവും വൈകീട്ട് 5.30ന് കുർബാനയും നൊവേനയും വചനസന്ദേശവും. 19ന് വൈകീട്ട് നാലിന് ആഘോഷമായ തിരുനാൾ കുർബാന, ആറിന് പ്രദക്ഷിണം. 20ന് നാലിന് ആഘോഷമായ തിരുനാൾ കുർബാന, 5.45ന് പ്രദക്ഷിണം. 21ന് രാവിലെ 5.30ന് ജപമാലയും കുർബാനയും സെമിത്തേരിയിൽ പ്രാർഥനയും നടക്കുമെന്ന് വികാരി ജയിംസ് ശൗര്യാംകുഴി അറിയിച്ചു. പണിമുടക്ക് രണ്ടാംദിനം: ജനജീവിതം സ്തംഭിച്ചു; കൂടുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിൽ തൊടുപുഴ: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യ പണിമുടക്ക് രണ്ടാംദിനവും ജനജീവിതവും സ്തംഭിപ്പിച്ചു. കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസ് സർവിസ് പൂർണമായി മുടങ്ങി. എന്നാൽ, സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. ഭാഗികമായി കടകേമ്പാളങ്ങൾ തുറന്നു. സർക്കാർ ഒാഫിസുകൾ ഭൂരിഭാഗവും അടഞ്ഞു കിടന്നു. തോട്ടം തൊഴിലാളികൾ പണിക്കിറങ്ങിയില്ല. തേയിലത്തോട്ടങ്ങൾ സ്തംഭിച്ചു. ശബരിമല തീർഥാടക വാഹനങ്ങൾ ഓടി. ജില്ലയിലെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്ന് പമ്പയിലേക്ക് മുടങ്ങാതെ സർവിസ് നടത്തി. മൂന്നാറടക്കം വിനോദസഞ്ചാര മേഖലകളിൽ തിരക്കിന് കുറവില്ലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.