മദ്യവുമായി പിടിയിൽ

നെടുങ്കണ്ടം: രണ്ടര ലിറ്റർ മദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിലായി. അണക്കര മേനോൻമേട്ടിൽനിന്നാണ് പച്ചയാനിക ്കൽ രാജൻ (55) പിടിയിലായത്. ജനവാസം കൂടിയ മേഖലയിലെ താമസക്കാരനായ ഇയാൾ പകൽ മേസ്തിരിപ്പണിക്ക് ശേഷം വൈകുന്നേരം മദ്യവിൽപന നടത്തിവരുകയായിരുന്നു. പ്രദേശവാസികൾക്ക് ശല്യമായി മാറിയതിനെ തുടർന്ന് അവർ നൽകിയ പരാതിയിലാണ് ഉടുമ്പൻചോല എക്സൈസ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവൻറിവ് ഓഫിസർ എം.പി. പ്രമോദി​െൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ കെ.ആർ. ബാലൻ, ലിജോ ഉമ്മൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. അനൂപ്, കെ. രാധാകൃഷ്ണൻ, എം.ആർ. രതീഷ് കുമാർ, പി.സി. െറജി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.