പടമുഖത്ത് വീട്​ കുത്തിത്തുറന്ന് കവർച്ച; 22 പവനും 10,000 രൂപയും കവർന്നു

ചെറുതോണി: മുരിക്കാശ്ശേരി പടമുഖത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. പടിഞ്ഞാറയിൽ സണ്ണിയുടെ വീട് ടിലാണ് ചൊവ്വാഴ്ച രാത്രി ഏഴിനും 10നും ഇടയിൽ മോഷണം നടന്നത്. 22 പവനും 10,000 രൂപയുമാണ് നഷ്ടമായത്. കൊല്ലത്ത് ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന സണ്ണി ആഴ്ചയിൽ ഒരിക്കലാണ് വീട്ടിൽവരിക. സണ്ണിയുടെ ഭാര്യയും മുരിക്കാശ്ശേരി സ​െൻറ് മേരീസ് യു.പി സ്കൂൾ അധ്യാപികയുമായ വിൻസിയും മകളുമാണ് വീട്ടിൽ താമസിക്കുന്നത്. ബുധനാഴ്ച സ്കൂൾ വിട്ടശേഷം വിൻസി മകളോടൊപ്പം മുരിക്കാശ്ശേരി സ​െൻറ് മേരീസ് ടൗൺ പള്ളിയിൽ ധ്യാനത്തിന് പോയിരിക്കുകയായിരുന്നു. ധ്യാനം കഴിഞ്ഞ് രാത്രി 10നാണ് വീട്ടിൽ തിരിച്ചെത്തിയത്. വീടി​െൻറ വാതിൽ തുറന്നു കിടക്കുന്നതുകണ്ട വിൻസി അകത്തുകയറാതെ വിവരം അയൽവാസിയായ സോമനെ അറിയിച്ചു. ഇദ്ദേഹത്തോടൊപ്പം വീടിനകത്ത് കയറിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വസ്ത്രങ്ങളും മറ്റും അലമാരയിൽനിന്ന് വലിച്ച് താഴെയിട്ടിരുന്നു. ഉടൻതന്നെ മുരിക്കാശ്ശേരി പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി വിശദമായ പരിശോധന നടത്തിയപ്പോഴാണ് അലമാരയിൽ വിവിധ ഇടങ്ങളിലായി സൂക്ഷിച്ച 22 പവൻ സ്വർണവും 10,000 രൂപയും നഷ്ടപ്പെട്ടതായി അറിഞ്ഞത്. വീടി​െൻറ പിൻവാതിൽ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. തുണിയും മറ്റ് പല സാധനങ്ങളും വാരിവലിച്ചിട്ട അവസ്ഥയിലായിരുന്നു. ഇടുക്കിയിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ വീടി​െൻറ പിൻഭാഗത്തുകൂടി ഓടി 300 മീറ്ററോളം ദൂരെയുള്ള പഴയ പാറമടക്ക് സമീപമെത്തി അവിടെ നീർച്ചാലി​െൻറ സമീപം നിന്നു. പടമുഖത്തും പരിസരപ്രദേശങ്ങളിലും മോഷണം പതിവ് ചെറുതോണി: പടമുഖത്തും പരിസരപ്രദേശങ്ങളിലും മോഷണം നിത്യസംഭവമായി. പനച്ചിനാനി ജോസഫി​െൻറ വീട്ടിൽനിന്ന് അഞ്ചു ലക്ഷത്തിൽപരം രൂപയുടെ വാനില, ഒരു മലഞ്ചരക്ക് കടയിൽനിന്നഎ 10 ചാക്ക് മുളക്, വിവിധ വീടുകളിൽനിന്ന് സ്വർണവും പണവും. തുടങ്ങി ഒമ്പതിൽപരം മോഷണം തെളിയാതെകിടക്കുന്നു. ഈ അടുത്തകാലത്താണ് പടമുഖം മിൽമ ഓഫിസിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം പോയി. ഇവയിൽ ഒരു കേസിൽ പോലും പ്രതികളെ പിടികൂടുന്നതിന് പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധമുണ്ട്. ഈ പ്രദേശത്തെ ആളുകൾ കൂടുതലും കർഷകരാണ്. മോഷണം നിത്യസംഭവമായതോടെ നാട്ടുകാർ രാത്രിയിൽ ഭീതിയോടെയാണ് കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.