തർക്കത്തിൽ കുരുങ്ങി അതിർത്തിയിലെ ബസ്​ സ്​റ്റാൻഡ്​; ഗതാഗതക്കുരുക്ക് രൂക്ഷം

കുമളി: ടൗണിൽ തമിഴ്നാട് അതിർത്തിയിൽ ബസ് സ്റ്റാൻഡ് നിർമാണത്തിന് ഒഴിപ്പിച്ചെടുത്ത സ്ഥലം തർക്കത്തിൽപെട്ടതോടെ ദേശീയപാതയിൽ ഗതാഗത തടസ്സം പതിവാകുന്നു. തമിഴ്നാട് അതിർത്തിയിലെ ആർ.എം.ടി.സി ഡിപ്പോ പ്രവർത്തിച്ചിരുന്ന സ്ഥലമാണ് ബസ് സ്റ്റാൻഡ് നിർമിക്കാനായി ഒഴിപ്പിച്ചത്. ഡിപ്പോ ആറ് കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ ലോവർ ക്യാമ്പിലേക്ക് നീക്കി ഒരുവർഷം പിന്നിട്ടിട്ടും അതിർത്തിയിൽ ബസ് സ്റ്റാൻഡ് നിർമാണം ആരംഭിക്കാൻ കഴിഞ്ഞില്ല. ബസ് സ്റ്റാൻഡായി തീരുമാനിച്ച സ്ഥലത്തിനുമേൽ വനംവകുപ്പ് അവകാശവാദം ഉന്നയിച്ചാണ് പ്രശ്നങ്ങൾക്ക് കാരണം. അതിർത്തിയിൽ തമിഴ്നാട് ബസുകൾ പാർക്ക് ചെയ്യാൻ ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ ദേശീയപാതയിലാണ് നിർത്തിയിടുന്നത്. കേരളത്തിലേക്ക് പ്രവേശിക്കാൻ പെർമിറ്റില്ലാത്ത സ്വകാര്യ ബസുകൾ ഉൾെപ്പടെ കുമളി ടൗണിലെത്തി യാത്രക്കാരെയും കയറ്റിയാണ് പോകുന്നത്. ഇതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. തമിഴ്നാട്ടിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ അതിർത്തി പ്രദേശം ഉൾപ്പെടുന്ന നിയോജകമണ്ഡലത്തി​െൻറ എം.എൽ.എ വിമത വിഭാഗത്തിനൊപ്പം പോയതും ബസ് സ്റ്റാൻഡ് നിർമാണത്തിന് വിഘാതമായി. കോടികൾ ചെലവഴിച്ച് ഷോപ്പിങ് കോംപ്ലക്സ് ഉൾെപ്പടെയാണ് പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ തീരുമാനിച്ചിരുന്നത്. സ്റ്റാൻഡ് ഇല്ലാത്തതിനാൽ റോഡരികിലെ മാലിന്യക്കൂമ്പാരത്തിന് സമീപം മൂക്കുപൊത്തി വേണം യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ. പുതിയ ബസ് സ്റ്റാൻഡ് യാഥാർഥ്യമായാൽ കുമളി ടൗണിൽ ഇരു സംസ്ഥാനങ്ങളുടേതുമായി ദേശീയപാതയോരത്ത് രണ്ട് ബസ് സ്റ്റാൻഡാണുണ്ടാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.