മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്; ഒരാള്‍ പിടിയില്‍

മറയൂർ: സ്വർണപ്പണയ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ സഹോദരങ്ങളില്‍ ഒരാള്‍ പിടിയിൽ. കര്‍ശനാട് സ്വദേശി ഷൺമുഖവേലണ് (40) പിടിയിലായത്. സഹോദരന്‍ ശക്തിവേൽ ഒളിവിലാണ്. എട്ടുമാസത്തിനിടെ പലതവണകളായി 45 പവൻ വ്യാജൻ പണയംെവച്ച് 8,52,000 രൂപയാണ് തട്ടിയത്. സ്ഥാപനത്തി​െൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഷൺമുഖവേലുമായി പൊലീസ് പണയസ്ഥാപനത്തില്‍ തെളിവെടുത്തു. മറയൂര്‍ എസ്.ഐ ജി. അജയകുമാർ, അഡീഷനൽ എസ്.ഐ ടി.ആർ. രാജൻ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അബ്ബാസ്, ഉമേഷ് ഉണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച ദേവികുളം കോടതിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.