കുട്ടിയെ ആക്രമിച്ച പശു ചത്തു; പേവിഷബാധയെന്ന് സംശയം, കന്നുകാലികൾ വനമേഖലയിൽ കടക്കുന്നതിന്​ വിലക്ക്

കുമളി: കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥിനിയെ ആക്രമിച്ച് പരിക്കേൽപിച്ച പശു ചത്തത് ഭീതിക്കിടയാക്കി. ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തുണ്ടായ പേപ്പട്ടി ആക്രമണത്തിൽ പശുവിനും കടിയേെറ്റന്ന സംശയമാണ് നാട്ടുകാരെ ഭീതിയിലാക്കിയത്. പേവിഷബാധ സംശയം ബലപ്പെട്ടതോടെ നാട്ടുകാരുടെ കന്നുകാലികൾ പെരിയാർ വനമേഖലയിൽ കടക്കുന്നത് വനപാലകർ വിലക്കി. തിങ്കളാഴ്ചയാണ് സ്കൂൾ വിദ്യാർഥിനിയായ അഫ്സാനയെ (10) പശു കുത്തിപ്പരിക്കേൽപിച്ചത്. സ്കൂൾ വിട്ടെത്തിയ അഫ്സാന റോസാപ്പൂക്കണ്ടത്തെ വീടിനു സമീപം മറ്റ് കുട്ടികൾക്കൊപ്പം നിൽക്കുമ്പോഴായിരുന്നു പശുവി​െൻറ ആക്രമണം. വലതുകൈക്ക് സാരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചാണ് ചികിത്സ നൽകിയത്. പശു ചൊവ്വാഴ്ച രാത്രിയോടെയാണ് ചത്തത്. ഗർഭിണിയായ പശുവി​െൻറ വായിൽനിന്ന് നുരയുംപതയും വരുകയും ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തതായി പറയുന്നു. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ പേവിഷബാധയേറ്റ ലക്ഷണങ്ങൾ ഇെല്ലന്നാണ് പ്രാഥമിക വിവരം. ഈമാസം നാലിനാണ് കുമളി ടൗണിൽ പേപ്പട്ടി മൂന്നുപേരെ കടിച്ച് പരിക്കേൽപിച്ചത്. സംസ്ഥാന ദുരന്തനിവാരണ കേന്ദ്രം മുൻ മേധാവി ഡോ. കെ.ജി. താര ഉൾെപ്പടെയുള്ളവർക്കാണ് നായുടെ കടിയേറ്റത്. ഈ നായെ പിന്നീട് കൊന്നെങ്കിലും നിരവധി വളർത്തുമൃഗങ്ങളെ നായ് കടിച്ചതായി വ്യക്തമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.