കാട്ട​ുമൃഗത്തി​െൻറ മാംസം പാചകം ചെയ്യുന്നതിനിടെ അഞ്ചുപേർ പിടിയിൽ

അടിമാലി: കാട്ടുമൃഗത്തി​െൻറ മാംസം പാചകം ചെയ്യുന്നതിനിടെ അഞ്ചുപേർ വനപാലകരുടെ പിടിയിലായി. അടിമാലി റേഞ്ചിനു കീഴിലെ ചിന്നപ്പാറക്കുടി ആദിവാസി കോളനിയിലാണ് സംഭവം. വേട്ടയാടി പിടിച്ച മുള്ളൻ പന്നിയുടെയും ഉടുമ്പി​െൻറയും മാംസം കുടിയിലെ പടിയള റിസോർട്ടിനു സമീപത്തെ കുഞ്ഞപ്പ​െൻറ വീടിനു സമീപത്തെ ഷെഡിൽ പാചകം ചെയ്യുന്നതായി വനപാലകർക്ക് രഹസ്യവിവരം കിട്ടി. തുടർന്നാണ് അഞ്ച് ആദിവാസികൾ വനപാലകരുടെ പിടിയിലായത്. കുടിയിൽ താമസിക്കുന്ന കുഞ്ഞപ്പൻ (50), റെജി ( 28), രജ്ജൻ (20), അഭിലാഷ് (28), മക്കും ചാൽ മനു (19) എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്. മൃഗത്തെ ഇവർ കഴിഞ്ഞ ദിവസം വേട്ടയാടി പിടിച്ചതാണെന്ന് റേഞ്ച് ഓഫിസർ അഖിൽ നാരായണൻ പറഞ്ഞു. 18 കിലോ മാംസം കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.