അടിമാലിയിൽ വീണ്ടും മോഷണം * പൊലീസ്​ പ​േട്രാളിങ്​ കാര്യക്ഷമമാക്കണമെന്ന് ആവശ്യം

അടിമാലി: വാളറ പത്താംമൈലിൽ പ്രവർത്തിക്കുന്ന ചില്ലീസ് െറസിഡൻസിയിൽ മോഷണം. റൂമുകളുടെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് രണ്ട് ടി.വിയടക്കം മോഷ്ടിച്ചു. കനത്ത പ്രളയത്തെ തുടർന്ന് സഞ്ചാരികളെത്താതെ പ്രവർത്തനമില്ലാതെ കിടന്ന സ്ഥാപനമാണിത്. രാത്രി കതക് തകർത്താണ് മോഷണം നടത്തിയത്. ഇതുസംബന്ധിച്ച് ഉടമ ദേവിയാർ കോളനി കറുപ്പൻചേരിയിൽ ഷിബു പൊലീസിൽ പരാതി നൽകി. രണ്ടുമാസത്തിനിടെ അടിമാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ പത്തിലേറെ മോഷണ സംഭവങ്ങളാണ് ഉണ്ടായത്. ഒരുകേസിൽ മാത്രമാണ് മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞത്. മോഷണം പെരുകുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. സ്റ്റേഷനിൽ ആവശ്യത്തിന് സേനാംഗങ്ങളില്ലാത്തതിനാൽ നൈറ്റ് പട്രോളിങ് ഉൾപ്പെടെ മുടങ്ങിക്കിടക്കുകയാണ്. ഇതും മോഷ്ടാക്കൾ വർധിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രളയക്കെടുതി ആഘാതപഠനം ജില്ലതല ശിൽപശാല ഇന്ന് തൊടുപുഴ: പ്രളയക്കെടുതി കൂടുതലായി ബാധിച്ച പഞ്ചായത്തുകളിലെ ജൈവ ആവാസവ്യവസ്ഥക്കുണ്ടായ ആഘാതപഠനം നടത്തുന്നതുമായി ബന്ധപ്പെടുത്തി ശിൽപശാല നടത്തും. കിലയുടെ നേതൃത്വത്തിൽ ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ബി.എം.സി കൺവീനർമാർ, കില പരിശീലനം നൽകിയ വിദഗ്ധർ, ജില്ലതല ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് വ്യാഴാഴ്ച രാവിലെ 10.30 മുതൽ ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് ശിൽപശാല. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുേത്രസ്യ പൗലോസ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫിസ്, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, ജനകീയാസൂത്രണ വിഭാഗം, ഇക്കണോമിക്സ് സ്റ്റാറ്റിറ്റിക്സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.