ശാന്തൻപാറ ഗവ. കോളജിൽ ആദ്യ ബാച്ചിന്​ തുടക്കം

രാജാക്കാട്: പുതുതായി അനുവദിച്ച ശാന്തൻപാറ ഗവ. കോളജ് ആദ്യ ബാച്ച് ക്ലാസ് ആരംഭിച്ചു. എസ്റ്റേറ്റ് പൂപ്പാറ പഞ്ചായത്ത് എൽ.പി സ്കൂൾ കെട്ടിടത്തിലാണ് താൽക്കാലികമായി ക്ലാസുകൾ ആരംഭിച്ചത്. കഴിഞ്ഞ ബജറ്റിലാണ് ശാന്തൻപാറ പഞ്ചായത്തിൽ ആർട്സ് ആൻഡ് സയൻസ് കോളജ് സർക്കാർ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം 11ന് എം.ജി സർവകലാശാലയുടെ അഫിലിയേഷനും ലഭിച്ചു. 69 കുട്ടികൾക്കാണ് ആദ്യ ബാച്ചിൽ അഡ്മിഷൻ ലഭിച്ചത്. ബി.കോം വിത്ത് കോഒാപറേഷനിൽ 40 കുട്ടികളും ബി.എസ്സി മാത്സിൽ 11 കുട്ടികളും ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ 18 കുട്ടികളുമാണ് പ്രവേശനം നേടിയിരിക്കുന്നത്. കോളജി​െൻറ ഔപചാരിക ഉദ്ഘാടനം ഈ മാസംതന്നെ വിപുല പരിപാടികളോടെ നടത്തുമെന്നും സ്പോൺസറിങ് കമ്മിറ്റി വൈസ് ചെയർമാൻ സേനാപതി ശശി പറഞ്ഞു. കേരളത്തിൽ ഇത്തവണ മൂന്ന് ആർട്സ് ആൻഡ് സയൻസ് കോളജുകളാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. കാസർകോട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് അനുവദിച്ചത്. കോളജിന് സ്വന്തമായി വാങ്ങിയ സ്ഥലത്ത് കെട്ടിട നിർമാണവും പുരോഗമിക്കുകയാണ്. സ്പോൺസറിങ് കമ്മിറ്റി വൈസ് ചെയർമാൻ സേനാപതി ശശി, കൺവീനർ എൻ.ആർ. ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.