സെൻറ്​ ജോര്‍ജ്‌ യു.പി സ്‌കൂളില്‍ പൗള്‍ട്രി ക്ലബ്​ തുടങ്ങി

കല്ലാനിക്കല്‍: സ​െൻറ് ജോര്‍ജ്‌ യു.പി സ്‌കൂളില്‍ പൗള്‍ട്രി ക്ലബ് ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്ത്‌ പ്രസിഡൻറ് ലത്തീഫ്‌ മുഹമ്മദ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു തേക്കിന്‍കാട്ടിൽ അധ്യക്ഷത വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. അനീഷ്‌ മാത്യു, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻറ് ഷീജ നൗഷാദ്‌, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി ജോസ്‌, പഞ്ചായത്ത്‌ അംഗം ഷീല ദീപു, ഹെഡ്‌മിസ്‌ട്രസ് സിസ്റ്റർ പി.ജെ. ഡാന്‍സി, പി.ടി.എ പ്രസിഡൻറ് കിഷോര്‍ കുമാര്‍, ക്ലബ് കോഒാഡിനേറ്റർ ജെയ്‌സണ്‍ ജോസഫ്‌ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്കുള്ള മുട്ടക്കോഴികളുടെ വിതരണവും പഞ്ചായത്ത്‌ പ്രസിഡൻറ് ലത്തീഫ്‌ മുഹമ്മദ്‌ നിര്‍വഹിച്ചു. ഇടവെട്ടി പഞ്ചായത്ത് ആഭിമുഖ്യത്തില്‍ മൃഗാശുപത്രിയുടെ സഹകരണത്തോടെയാണ്‌ ക്ലബ് ആരംഭിച്ചത്‌. കോഴികളില്‍നിന്ന് ലഭിക്കുന്ന വരുമാനം സ്‌കൂള്‍ നടപ്പാക്കിയ പച്ചക്കുടുക്ക പദ്ധതിയില്‍ നിക്ഷേപിച്ച്‌ വര്‍ഷാവസാനം കുട്ടികള്‍ക്ക്‌ പണം തിരികെ നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.