മഴക്കെടുതി കൂട്ടുകാർക്ക്​ കൈത്താങ്ങായി വിദ്യാർഥികൾ

അടിമാലി: മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന കൂട്ടുകാർക്ക് കൈത്താങ്ങുമായി മാങ്കടവ് കാർമൽ മാത ഹൈസ്കൂളിലെ കുട്ടികൾ രംഗത്ത്. നാടിനെ പിടിച്ചുകുലുക്കിയ മഴക്കെടുതിയിൽ മാങ്കടവ് കാർമൽ മാത ഹൈസ്കൂളിലെ 15ഒാളം കുട്ടികളുടെ വീടുകൾക്കും സാധന സാമഗ്രികൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. സ്കൂളിൽ എല്ലാ വർഷവും നടത്താറുള്ള ഓണാഘോഷം വേണ്ടെന്നുവെക്കുകയും ആ പണം കുട്ടികളുടെ ക്ഷേമപ്രവർത്തനത്തിനായി വിനിയോഗിക്കുകയുമായിരുന്നു. കട്ടിലും ബെഡും ഇരുന്ന് പഠിക്കൻ കസേരയും മേശയും വാങ്ങി കുട്ടികളും അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് ഓരോരുത്തരുടെയും വീടുകളിലെത്തിച്ചു. ഇവരോടൊപ്പം പ്രധാനാധ്യാപകൻ ബെഷി പി. വർഗീസ്, പി.ടി.എ പ്രസിഡൻറ് ഡോ. എം.എസ്. നൗഷാദ്, പി.ടി.എ സെക്രട്ടറി സിസ്റ്റർ സിൻസി തെരേസ്, എം.പി.ടി.എ പ്രസിഡൻറ് മിനി മാത്യു, അധ്യാപകരായ സിസ്റ്റർ ടെസ്ലിൻ, സിസ്റ്റർ ഗ്രേസ് ലെറ്റ്‌, സിസ്റ്റർ മരിയ േഗ്രസ്, ഓഫിസ് സ്റ്റാഫ് വി.എസ്. സതീശൻ തുടങ്ങിയവർ സന്നിഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.