കുമളി: കേരളത്തിലേക്ക് കടത്താൻ തയാറാക്കിയ കള്ളനോട്ടുകളുമായി ഒരാളെ തമിഴ്നാട് സ്പ െഷൽ ബ്രാഞ്ച് പൊലീസ് അറസ്റ്റു ചെയ്തു. തേനി ജില്ലയിലെ കടമലക്കുണ്ട്, ദേവരാജ് നഗറിൽ മഹാരാജനാണ് (65) അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്ന് 200െൻറ 204 നോട്ടും 500െൻറ അഞ്ച് നോട്ടും കണ്ടെടുത്തു.തമിഴ്നാട്ടിൽ വ്യാപകമായി കള്ളനോട്ട് തയാറാക്കി ഇടപാടുകാർക്ക് നൽകുന്ന സംഘത്തിലെ അംഗമാണ് പിടിയിലായ മഹാരാജനെന്ന് പൊലീസ് പറയുന്നു.
തമിഴ്നാട്ടിലുള്ള ആവശ്യക്കാർക്ക് പുറമെ കേരളത്തിെൻറ പല ഭാഗത്തുനിന്നും ആവശ്യക്കാരെത്തിയാണ് നല്ല നോട്ടുകൾ നൽകി കള്ളനോട്ടുകൾ വാങ്ങി കടത്തുന്നത്. െതരഞ്ഞെടുപ്പ് കാലത്ത് പണത്തിെൻറ വിനിമയം വർധിച്ചതോടെ കള്ളനോട്ട് സംഘവും സജീവമാണ്.സ്പെഷൽ ബ്രാഞ്ച് എസ്.ഐ മണികണ്ഠെൻറ നേതൃത്വത്തിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിലെ മറ്റുള്ളവരെ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.