ഞങ്ങൾക്കുണ്ട്​ വ്യക്തമായ രാഷ്​ട്രീയം

തൊടുപുഴ: എ​​െൻറ സ്വാതന്ത്ര്യം ഹനിക്കാത്തവർക്കാണ് വോട്ട്- ശീലങ്ങളെ, രുചിയെ ചോദ്യം ചെയ്യാത്തവരിലാണ് പ്രതീക്ഷ... തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിെല എം.ബി.ബി.എസ് വിദ്യാർഥികൾ ഇത് പറയുേമ്പാൾ ഇവരുടെ രാഷ്ട്രീയ നിലപാടുകളുടെ ചൂടും ചൂരും കണ്ണുകളിൽ വായിച്ചെടുക്കാം. തങ്ങൾ പങ്കാളികളാകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളവരാണ് മിക്കവാറും പേർ. രാവിലെ ഒമ്പതുമുതൽ 12 വരെ തിയറി ക്ലാസുകളിലും വൈകീട്ട് വരെ ആശുപത്രിയിലെ രോഗികൾക്കൊപ്പവും െചലവഴിക്കുന്ന ഇവർക്കും പറയാനുണ്ട് ആരായിരിക്കണം ജനപ്രതിനിധിയാകേണ്ടതെന്ന്. എങ്ങനെയുള്ളവരാകണം സ്ഥാനാർഥിയാകേണ്ടതെന്ന്. ഇടവേളകളിൽ ഗോസിപ്പുകൾ പങ്കുവെച്ചിരുന്ന കാമ്പസുകളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ ചർച്ചകളുടെ കോർണറുകൾ അങ്ങിങ്ങ് രൂപപ്പെടുകയാണ്. ആവേശകരം തന്നെയാണ് ഇവിടത്തെ ചർച്ചകൾ. അഴിമതിയും സ്വജനപക്ഷപാതവും വർഗീയതയുമില്ലാത്ത സ്ഥാനാർഥിക്ക് തന്നെയായിരിക്കും വോെട്ടന്ന് ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും വ്യക്തമാക്കുന്നു. കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തി പഠിക്കുന്നവരാണ് തെരഞ്ഞെടുപ്പ് വിേശഷങ്ങൾ പങ്കുവെച്ചത്. രാഷ്ട്രീയ പാർട്ടികളിലെ ആഭിമുഖ്യം വ്യത്യസ്തമാണെങ്കിലും ഇവരുടെ നിലപാടുകൾക്ക് ഏതാണ്ട് ഒരേ സ്വരമാണ്. സ്വാതന്ത്ര്യം അടിയറവെക്കുന്നതിനെ പിന്തുണക്കുന്നവർക്കാകരുത് വോട്ട്, വർഗീയതയുടെ ലാഞ്ഛന പോലും എം.പിയുടെ പ്രതിച്ഛായയുടെ ഭാഗമാകരുത്, കലർപ്പില്ലാത്ത േദശീയത മുഖമുദ്രയാകണം എന്നിങ്ങനെ പോയി കാമ്പസി​​െൻറ പ്രകമ്പനങ്ങൾ. പണിയൊന്നുമില്ലാത്തവർക്ക് ചേക്കാറാനുള്ള ഇടമാണ് രാഷ്ട്രീയമെന്ന സ്ഥിതി മാറണമെന്നാണ് മൂന്നാംവർഷ വിദ്യാർഥി ജോബിൻ പോൾ പറയുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ട് നിർണായകമാണ്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയിലാണെന്നും ജോബിൻ പറയുന്നു. നേതാവാകാൻ വേണ്ടിയാണ് പലരും രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന് തോന്നും. അധികാരം കൈവന്നാൽ പലരും എല്ലാം മറക്കും. വാഗ്ദാനങ്ങൾ പാലിക്കുന്ന നേതാക്കളെയാണ് ആവശ്യം. പ്രായോഗികമായി ചിന്തിക്കുന്നവരാകണം നേതൃസ്ഥാനത്തേക്ക് ഉയർന്നുവരേണ്ടതെന്നും ജോബിൻ നയം വ്യക്തമാക്കി. ഇന്ത്യയുടെ നെട്ടല്ലാണ് കാർഷിക മേഖല. എന്നാൽ, കർഷകരെ അവഗണിക്കുന്ന കാഴ്ചയാണ് രാജ്യമെങ്ങും. കർഷകന് ജീവിക്കാൻ വീടിന് മുന്നിൽ വൃക്ക വിൽക്കാനുണ്ടെന്ന് എഴുതിവെക്കേണ്ട സാഹചര്യം എങ്ങനെയുണ്ടായെന്ന് ചിന്തിക്കണം. വാർത്തകളിൽ ഒതുങ്ങുന്നതായിരുന്നു ത​​െൻറ രാഷ്ട്രീയെമന്ന് പറഞ്ഞാണ് എം.ബി.ബി.എസ് വിദ്യാർഥി ജസർ സംസാരം തുടങ്ങിയത്. എന്നാൽ, ഇപ്പോൾ അങ്ങനെയല്ല. ഇടപെടൽ അനിവാര്യമായ കാലത്താണ് എല്ലാവരുമെന്ന പോലും ഞാനും. മൗനമായിരിക്കുന്നത് ഭീരുവി​​െൻറ ലക്ഷണമാണെന്ന് കാലം തെളിയിക്കുന്നു. തെരഞ്ഞെടുപ്പ് പൗര​​െൻറ പ്രതികരണം അറിയിക്കാനുള്ള വേദിയാണ്. യുവാക്കൾക്ക് ഇതിൽ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു. സ്ത്രീകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്നവർ പലപ്പോഴും തെരഞ്ഞെടുപ്പുകളിൽ പ്രാധാന്യം നൽകാറില്ലെന്ന് ചർച്ചയിൽ പെങ്കടുത്ത മിസ്നയും അർഷിതയും പറയുന്നു. കഴിവുണ്ടായിട്ടും മത്സരരംഗത്തിറങ്ങാൻ കഴിയാത്ത നിരവധിപേരുണ്ട്. ഏറ്റവും താഴേത്തട്ടിൽനിന്ന് മുതൽ സ്ത്രീകൾ നേതാക്കളായി വരണം. സ്ത്രീ സംരക്ഷണം ഇപ്പോഴും വാഗ്ദാനം മാത്രമാണ്. സ്ത്രീകൾ നേതാവായത് കൊണ്ടുമാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. അവർക്ക് വേണ്ടി പ്രവർത്തിക്കുകയും വേണം. ഇത് പലരും മറക്കുകയാണെന്നും ഇവർ പറയുന്നു. നവമാധ്യമങ്ങളുടെ കാലത്തെ തെരഞ്ഞെടുപ്പിൽ സമൂഹമാധ്യമത്തി​​െൻറ ഇടപെടലും വലിയ പങ്കുവഹിക്കുന്നതായി മൂന്നാംവർഷ വിദ്യാർഥിയും മെഡിക്കൽ കോളജ് യൂനിയൻ ചെയർമാനുമായ ബിലാൽ. പലപ്പോഴും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ആക്ഷേപഹാസ്യങ്ങളിലൂടെ പൊളിച്ചെഴുതുകയാണ് സമൂഹമാധ്യമങ്ങൾ. മണ്ടത്തം വിളമ്പുന്ന നേതാക്കൾ, അഴിമതിക്കാർ, വർഗീയവാദികൾ എന്നിവരെ തുറന്നുകാട്ടുന്ന ജോലി ട്രോളുകളടക്കം ചെയ്തുവരുന്നു. പലപ്പോഴും ട്രോളുകൾ വായിച്ചാണ് യഥാർഥ സംഭവത്തെക്കുറിച്ച് അറിയുന്നത് തന്നെ. ഇത് യുവാക്കളിൽ വലിയ സ്വാധീനം ഉണ്ടാക്കുന്നുണ്ട്. വാഗ്ദാനങ്ങൾ കടലാസിൽ എഴുതിവെക്കാൻ മാത്രമുള്ളതല്ല. പറയുന്നത് പ്രവർത്തിക്കുമെന്ന് ഉറപ്പുള്ളവർക്ക് മാത്രമായിരിക്കും വോെട്ടന്ന് ഷാഹിൻ പറയുന്നു. തങ്ങളുടെ പാർട്ടിയിലോ സമുദായത്തിലോ പ്രദേശത്തോ മാത്രം ഉൾപ്പെട്ടവരുടെ വികസനമാവരുത് ഒരാളുടെ അജണ്ട. മനുഷ്യരെ ഒരുപോലെ കാണുന്നവരും മനുഷ്യത്വത്തിന് വിലനൽകുന്നവരും അധികാരത്തിൽ വരണമെന്നും ഇൗ ചെറുപ്പക്കാരൻ പറയുന്നു. റോഡ്, വെള്ളം, വൈദ്യുതി, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്താൻ കഴിയുന്ന ആളാവണം ജനപ്രതിനിധി. കാർഷിക മേഖലയിലെ പ്രതിസന്ധിക്കും വിലക്കയറ്റത്തിനും പരിഹാരം കാണാൻ എം.പിക്ക് കഴിയണമെന്നും മുർഷിദ് വ്യക്തമാക്കുന്നു. കൂടുതൽ യുവാക്കൾ രാഷ്‌ട്രീയത്തിലേക്ക് വരണം. പാവപ്പെട്ടവരെ സമൂഹത്തി​​െൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ യുവാക്കൾക്കേ സാധിക്കൂ എന്നാണ് ഇവർക്കെല്ലാം പറയാനുള്ളത്. തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിന് മുഖ്യ പരിഗണന നൽകണം. 'നോ ടു നോട്ട' മുൻ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളുടെ ജയപരാജയങ്ങൾക്ക് വരെ കാരണമായ നോട്ടയോട് താൽപര്യമുണ്ടോ എന്ന ചോദ്യത്തിന് മണിക്കൂറുകളോളം ക്യൂ നിന്ന് നോട്ടക്ക് വോട്ട് ചെയ്യുന്നവരല്ല ഞങ്ങളെന്നായിരുന്നു ഇവരുടെ മറുപടി. അഫ്സൽ ഇബ്രാഹിം
Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.