രാജകുമാരി സ്​കൂളിലേക്ക്​ സംസ്ഥാനതല പുരസ്​കാരങ്ങൾ രണ്ട്​

രാജകുമാരി: കേന്ദ്ര യുവജന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ സർവിസ് സ്കീമി​​െൻറ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം സംസ്ഥാനതല പുരസ്കാരങ്ങൾ നേടി മാതൃകയാവുകയാണ് രാജകുമാരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ. 2017 ഏപ്രിൽ ഒന്ന് മുതൽ 2018 മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം. രാജാക്കാട് ഗ്രാമപഞ്ചായത്തിൽ നടത്തിവരുന്ന ഊർജ സംരക്ഷണ പദ്ധതി, പരിസ്ഥിതി സംരക്ഷണത്തി​​െൻറ ഭാഗമായി നടത്തിവരുന്ന സാമൂഹിക വനവത്കരണം, കേരളത്തിലെ കൃഷി മന്ത്രാലയം വീക്ഷിക്കുന്ന ഏറ്റവും വലിയ സ്കൂൾതല ജൈവ കാർഷിക പദ്ധതി, മണ്മറയുന്ന വിളകളെ പരിരക്ഷിക്കുന്നതിനായി നടത്തിവരുന്ന പാരമ്പര്യ വിളപരിപാലന കൃഷി, പുഴ സംരക്ഷണം, പ്ലാസ്റ്റിക് നിർമാർജനം, ഹരിത ഭവനം പദ്ധതി, ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്നേഹ വീട് പദ്ധതി, തുടങ്ങി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലും ജൈവ കാര്‍ഷിക രംഗത്തും എന്നും സംസ്ഥാനത്തിനുതന്നെ മാതൃകയായി നിന്ന് പ്രവര്‍ത്തിക്കുന്ന എന്‍.എസ്.എസ് യൂനിറ്റാണ് രാജകുമാരി വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിേലത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതി​​െൻറ ഫലമായാണ് സംസ്ഥാനത്തെ മികച്ച എന്‍.എസ്.എസ് യൂനിറ്റിനുള്ള അവാര്‍ഡും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രോഗ്രാം കോഒാഡിനേറ്റര്‍ പ്രിന്‍സ് പോളിന് മികച്ച പ്രോഗ്രാം കോഒാഡിനേറ്റര്‍ക്കുമുള്ള അവാര്‍ഡും സ്‌കൂളിനെ തേടിയെത്തി. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ എന്നിവരിൽനിന്ന് അവാർഡുകൾ ഏറ്റുവാങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് മികച്ച യൂനിറ്റിനും പ്രോഗ്രാം കോഒാഡിനേറ്റർക്കുമുള്ള അവാര്‍ഡ് ഒരു സ്കൂളിൽത്തന്നെ ലഭിക്കുന്നത്. അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും കൂട്ടായ പ്രവര്‍ത്തനത്തി​​െൻറ ഫലമായാണ് അവാർഡ് നേടാന്‍ കഴിഞ്ഞതെന്നും എന്‍.എസ്.എസ് വിദ്യാർഥികളും പറഞ്ഞു.
Tags:    
News Summary - http://aw.madhyamam.com/node/519221/edit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.