സംസ്​ഥാന നാടകോത്സവത്തിന്​ തിരിതെളിഞ്ഞു

തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന നാടകോത്സവത്തിന് തൊടുപുഴയിൽ തിരിതെളിഞ്ഞു. ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.എം. ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ മിനി മധു, ലൈബ്രറി പ്രസിഡൻറ് കെ.സി. സുരേന്ദ്രൻ, മുനിസിപ്പൽ കൗൺസിലർ ഷേർളി ജയപ്രകാശ്, ബാബു പള്ളിപ്പാട്ട്, ഷാജുപോൾ, ജോസ് തോമസ് തുടങ്ങിയവർ സംസാരിച്ചു. കൊല്ലം കാളിദാസ കലാകേന്ദ്രയുടെ കരുണ എന്ന നാടകം അരേങ്ങറി. തൊടുപുഴ ടൗൺ ഹാളിൽ നടക്കുന്ന നാടകോത്സവം വ്യാഴാഴ്ച സമാപിക്കും. ദിവസവും വൈകീട്ട് ഏഴിനാണ് നാടകം. ചൊവ്വാഴ്ച ഒാച്ചിറ ആവിഷ്കാരയുടെ അക്ഷരങ്ങൾ, ബുധനാഴ്ച അമ്പലപ്പുഴ സാരഥിയുടെ കപടലോകത്തെ ശരികൾ, വ്യാഴാഴ്ച കായംകുളം കെ.പി.എ.സിയുടെ ഇൗഡിപ്പസ് നാടകങ്ങൾ അവതരിപ്പിക്കും.
Tags:    
News Summary - http://54.186.233.57/node/577271/edit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.