അറിവി​െൻറ ജാലകം തുറന്ന് ശാസ്​ത്രജാലകം

തൊടുപുഴ: ഗോളങ്ങളെ അടുത്തുകണ്ടും സൂക്ഷ്മാണുക്കളെ സ്വന്തം കരതലത്തിലെന്നപോലെ പരിചയപ്പെട്ടും ദൈനംദിന ജീവിതത്തിലെ രസക്കൂട്ടുകൾ രസതന്ത്രവിദ്യയിലൂടെ മനസ്സിലാക്കിയും മൂന്നു ദിവസം ഇടുക്കിയിലെ കൊച്ചുകൂട്ടുകാർ ശാസ്ത്രാനുഭവത്തെ പരിചയപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ ടെക്നോളജി (എസ്.െഎ.ഇ.ടി) കേരളത്തിലാകമാനം നടത്തിയ ടാലൻറ് ഹണ്ട് േപ്രാഗ്രാമിൽനിന്ന് െതരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി തൊടുപുഴ ന്യൂമാൻ കോളജിൽ നടന്ന ശാസ്ത്രാഭിരുജി ശിൽപശാലയാണ് കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി മാറിയത്. വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്കൂൾ, പെരുവന്താനം സ​​െൻറ് ജോസഫ് സ്കൂൾ, കല്ലാർ ഗവ. സ്കൂൾ, ചോറ്റുപാറ ഗവ. സ്കൂൾ, പൈനാവ് മോഡൽ െറസിഡൻഷ്യൽ സ്കൂൾ, മുതലക്കോടം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ, കുണിഞ്ഞി സ​​െൻറ് അഗസ്റ്റ്യൻസ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെ ന്യൂമാൻ കോളജിലെ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബയോ ടെക്നോളജി വിഭാഗങ്ങൾ വിവിധ പരീക്ഷണങ്ങളിൽ പങ്കാളികളായി. ഫിസിക്സ് വിഭാഗം നേതൃത്വത്തിൽ നടന്ന സ്കൈവാച്ച് േപ്രാഗ്രാമിൽ ചൊവ്വഗ്രഹം, ആൻേഡ്രാമെയ്ഡ് ഗാലക്സി, നെബുല ഗാലക്സി ജനനം, അശ്വതി, തിരുവാതിര നക്ഷത്രക്കൂട്ടങ്ങൾ എന്നിവയുടെ നേരിട്ടുള്ള ദർശനം കുട്ടികൾക്ക് സാധ്യമായി. രസതന്ത്ര വിഭാഗത്തിൽ നിത്യജീവിതത്തിൽ രസതന്ത്രത്തി​​െൻറ പ്രാധാന്യം വെളിവാക്കുന്ന രാസപരീക്ഷണങ്ങൾ കുട്ടികളെ ആകർഷിച്ചു. കോളജ് ബർസാർ ഫാ. തോമസ് പൂവത്തുങ്കൽ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ജോയ്സ് ജോർജ് എം.പി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ശിൽപശാലക്ക് ബോട്ടണി വിഭാഗം മേധാവി ഡോ. സാജു അബ്രഹാം, എൻ.എസ്.എസ് േപ്രാഗ്രാം ഓഫിസർ ജിതിൻ ജോയി എന്നിവർ നേതൃത്വം നൽകി.
Tags:    
News Summary - http://54.186.233.57/node/577269/edit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.