ചെറുതോണി-ആലിൻചുവട് റോഡ് നിർമാണം പുനരാരംഭിച്ചു

ചെറുതോണി: സിമൻറ് ഇറക്കുന്നതിനെച്ചൊല്ലി തൊഴിലാളി സംഘടനകൾ തമ്മിലുണ്ടായ തർക്കം പരിഹരിച്ചതോടെ . വെള്ളിയാഴ്ച ജില്ല ലേബർ ഓഫിസറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. 22 തൊഴിലാളികളാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഞായറാഴ്ച തൂത്തുക്കുടിയിൽനിന്ന് 3000 പാക്കറ്റ് സിമൻറ് എത്തി. അണക്കെട്ട് തുറന്നുവിട്ടതിനെ തുടർന്നാണ് അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ ഇവിടം പൂർണമായും തകർന്നത്. എട്ടടി വീതിയിൽ 12 മീറ്റർ ഉയരത്തിലാണ് കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കുന്നത്. അണക്കെട്ടിലെ അഞ്ച് ഷട്ടറും തുറന്നുവിട്ടാലും റോഡി​​െൻറ സുരക്ഷിതത്വത്തെ ബാധിക്കാത്ത നിലയിലാണ് നിർമാണം.
Tags:    
News Summary - http://54.186.233.57/node/577268/edit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.