ഇടുക്കിയിൽ ഒരാൾക്കുകൂടി കോവിഡ്​

തൊടുപുഴ: ഡൽഹിയിൽനിന്ന് വണ്ണപ്പുറത്തേക്ക് വന്ന ഗവേഷണവിദ്യാർഥിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 28കാരനായ ഇദ്ദേഹം വണ്ണപ്പുറത്തെ സർക്കാർ ക്വാറൻറീൻ സൻെററിൽ നിരീക്ഷണത്തിലായിരുന്നു. ഡൽഹി ജാമിയ്യ മില്ലിയ്യ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ യുവാവ് ഡൽഹിയിൽനിന്ന് ഈ മാസം 20ന് പുറപ്പെട്ട സ്‌പെഷൽ ട്രെയിനിലാണ് വന്നത്. 22ന് എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തിയ ഇദ്ദേഹം സർക്കാർ സജ്ജമാക്കിയ കെ.എസ്.ആർ.ടി.സി ബസിൽ തൊടുപുഴയിലേക്ക് വന്നു. രോഗ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ വീട്ടുനിരീക്ഷണത്തിൽ കഴിയാനാണ് യുവാവിനോട് ആരോഗ്യവകുപ്പ് നിർദേശിച്ചത്. എന്നാൽ, ക്വാറൻറീൻ കേന്ദ്രത്തിൽ പാർപ്പിച്ചാൽ മതിയെന്ന് യുവാവ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ ടാക്‌സിയിലാണ് ക്വാറൻറീൻ കേന്ദ്രത്തിലേക്ക് പോയത്. സ്രവം ശേഖരിച്ച് പരിശോധനക്കയച്ചത് 26നാണ്. രോഗം സ്ഥിരീകരിച്ചതോടെ വ്യാഴാഴ്ച രാവിലെ തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇതേ ട്രെയിനിലെത്തിയ മറ്റ് രണ്ടുപേർ കൂടി യുവാവിനൊപ്പം ടാക്‌സിയിലുണ്ടായിരുന്നു. ഇവർ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാണ്. ജില്ലയിൽ മൂന്നുദിവസത്തെ ഇടവേളക്കുശേഷമാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 28 ആയി. ഇതിൽ 25 പേരുടെയും രോഗം ഭേദമായി. ഗവേഷണ വിദ്യാർഥിയുൾെപ്പടെ മൂന്നുപേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.