ലോക്​ഡൗണിൽ മുടങ്ങിയ ഏലക്ക ലേലം പുനരാരംഭിച്ചു

കട്ടപ്പന: കോവിഡ് പശ്ചാത്തലത്തിലെ ലോക്ഡൗണിൽ നിർത്തിവെച്ച ഏലക്ക ലേലം പുനരാരംഭിച്ചു. പുറ്റടി സ്പൈസസ് പാർക്കിൽ വ്യാഴാഴ്ച നടന്ന ഇ ലേലത്തിൽ 2410 രൂപയാണ് കൂടിയ വില രേഖപ്പെടുത്തിയത്. കോവിഡ് ഭീതിയെ തുടർന്ന് തമിഴ്നാട്ടിൽനിന്ന് വ്യാപാരികൾ ആരും എത്തിയില്ല. 32 വ്യാപാരികൾ േലലത്തിൽ പങ്കെടുത്തു. ആദ്യ േലലത്തിൽ കേരള കാർഡമം പ്ലാേൻറഴ്സ് ആൻഡ് മാർക്കറ്റിങ് കമ്പനിയുടെ (കെ.സി.പി.എം.സി.എസ്-കുമളി ) ലേലത്തിലാണ് കിലോഗ്രാമിന് 2410 രൂപയും ശരാശരി വില 1769. 93 രൂപയും ലഭിച്ചത്. ശനിയാഴ്ച കാർഡമം ഗ്രോവേഴ്സ് ഫെഡറേഷൻെറ ഇ-ലേലം നടക്കും. ഏലക്ക ലേലം നിർത്തിെവച്ചത് കർഷകർക്കും ചെറുകിട വ്യാപാരികൾക്കും കനത്ത നഷ്ടമുണ്ടാക്കുന്നതായി കാണിച്ച് ലേല കേന്ദ്രങ്ങളും കർഷകരും ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് ഓൺലൈൻ ലേലം മാനദണ്ഡങ്ങൾക്ക് വിധേയമായി പുനരാരംഭിക്കാൻ സ്പൈസസ് ബോർഡ് അനുമതി നൽകിയത്. തമിഴ്നാട് വ്യാപാരികൾ വിട്ടുനിന്നെങ്കിലും അവരുടെ കേരളത്തിലെ ഏജൻറുമാർ ലേലത്തിൽ പങ്കെടുത്തു. ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുവെന്ന് ഉറപ്പു വരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.