കഞ്ചാവ് കേസ്: വ്യാപാരിക്ക് കഠിനതടവും പിഴയും ശിക്ഷ

വടകര: പൊലീസ് നടത്തിയ റെയ്ഡില്‍ വ്യാപാര സ്ഥാപനത്തില്‍നിന്ന് കഞ്ചാവ് പിടികൂടിയ കേസില്‍ വ്യാപാരിക്ക് കഠിനതടവു ം പിഴയും ശിക്ഷ. കൊയിലാണ്ടി തിക്കോടി പെരുമാള്‍പുരം താനിപ്പാറ മാത്യൂസ് എന്ന അനിലിനെയാണ് (54) വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജി എം.വി. രാജകുമാര ശിക്ഷിച്ചത്. നാലുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസംകൂടി കഠിനതടവ് അനുഭവിക്കണം. 2016 ജനുവരി 28നാണ് കേസിനാസ്പദമായ സംഭവം. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തി‍ൻെറ അടിസ്ഥാനത്തില്‍ പയ്യോളി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപമുള്ള പ്രതിയുടെ ഉടമസ്ഥതയിലുള്ള കടയില്‍ പയ്യോളി പൊലീസ് നടത്തിയ റെയ്ഡില്‍ 5.290 കി.ഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിലാണ് ശിക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.