സി.പി.എം ലോങ് മാര്‍ച്ച്

വടകര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ കൈനാട്ടി മുതല്‍ കുഞ്ഞിപ്പള് ളി വരെ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇ.എം. ദയാനന്ദന്‍ അധ്യക്ഷതവഹിച്ചു. ടി.പി. ബിനീഷ്, അഡ്വ. പി. സതീദേവി, മനയത്ത് ചന്ദ്രന്‍, മുബാസ് കല്ലേരി, ആര്‍. സത്യന്‍, എടയത്ത് ശ്രീധരന്‍, പി. സത്യനാഥന്‍, പറമ്പത്ത് ബാബു എന്നിവര്‍ സംസാരിച്ചു. പാരലല്‍ കോളജ് ജില്ലതല സ്പോര്‍ട്സ്: ഗെയിംസ് മത്സരങ്ങള്‍ക്ക് ഇന്ന് തുടങ്ങും വടകര: പാരലല്‍ കോളജ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ല തല സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് മത്സരങ്ങള്‍ വ്യാഴാഴ്ച ആരംഭിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആറു ദിവസം നടക്കുന്ന മത്സരങ്ങളില്‍ ജില്ലയിലെ 35 കോളജുകളില്‍ നിന്നായി 2800 കായിക താരങ്ങള്‍ പങ്കെടുക്കും. വ്യാഴാഴ്ച നാരായണ നഗരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഫുട്ബാള്‍ മത്സരത്തോടെ കായിക മേളക്ക് തുടക്കമാകും. വെള്ളിയാഴ്ച ക്രിക്കറ്റ് മത്സരവും ഞായറാഴ്ച ശ്രീനാരായണ യു.പി.സ്കൂള്‍ ഗ്രൗണ്ടില്‍ വോളിബാള്‍ മത്സരവും നടക്കും. ആറിന് നാരായണ നഗരം സ്റ്റേഡിയത്തില്‍ അത്ലറ്റിക്സ് ഇനങ്ങളും ഏഴിന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മിൻറണ്‍ മത്സരവും നടക്കും. മത്സരങ്ങളുടെ രജിസ്ട്രേഷന്‍ അതത് ദിവസങ്ങളില്‍ കാലത്ത് എട്ടിനാരംഭിക്കും. കായികമേള പവര്‍ ലിഫ്റ്റിങ് താരം മജ്സിയ ഭാനു ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് സി.ജി. ഷാജി, സി.പി. ബിജു പ്രസാദ്, കെ. അനുരൂപ്, എ. അര്‍ജുന്‍ എന്നിവര്‍ അറിയിച്ചു. പരിപാടികള്‍ ഇന്ന് വടകര കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയം: പ്രതിരോധ സദസ്സും ചലച്ചിത്ര പ്രദര്‍ശനവും. ചലച്ചിത്രം-പരദേശി-5.00 ഓര്‍ക്കാട്ടേരി: ആര്‍.എം.പി.ഐ സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരന്‍ സ്മാരക മന്ദിരം ഉദ്ഘാടനം. ജനറല്‍ സെക്രട്ടറി മംഗത്റാം പസ്ല-5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.