വടകര: കുറിഞ്ഞാലിയോട് ആലന്നൂര്‍ മഹല്ല് കമ്മിറ്റി ഖാദി സ്ഥാനത്ത് അരനൂറ്റാണ്ട് പിന്നിട്ട ആറ്റക്കോയ തങ്ങളെ ആദരിക്കുന്ന സ്നേഹാദരം പരിപാടി തുടങ്ങി. മഹല്ല് പ്രസിഡൻറ് വി.പി. സുലൈമാന്‍ ഹാജി പതാക ഉയര്‍ത്തി. ചേലക്കാട് ഉസ്താദ് പ്രാർഥന നടത്തി. ആറ്റക്കോയ തങ്ങള്‍, എന്‍.കെ. ഇബ്രാഹിം ഹാജി, എന്‍. കെ. ഹമീദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. വെള്ളിയാഴ്ച വരെ പരിപാടി നടക്കും. വ്യാഴാഴ്ച രാവിലെ സ്ത്രീകളുടെ വിരുന്ന്, വൈകീട്ട് 3.30ന് സാംസ്കാരിക സദസ്സ്, കുടുംബസദസ്സ് എന്നിവ നടക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന സ്വീകരണസമ്മേളനവും ഉദ്ഘാടനവും സുവനീര്‍ പ്രകാശനവും എം.പി. അബ്ദുസ്സമദ് സമദാനി നിര്‍വഹിക്കും. സ്നേഹാദരം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കെ. മുരളീധരന്‍ എം.പി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, നവാസ് പാലേരി, സ്വാമി ആത്മവാസ്യമി ധർമപക്ഷ എന്നിവര്‍ സംബന്ധിക്കുമെന്ന് ചെയര്‍മാന്‍ വി.പി. സുലൈമാന്‍ ഹാജി, കണ്‍വീനര്‍ എന്‍.കെ. ഇബ്രാഹീം ഹാജി, ആലിയ ഹമീദ് ഹാജി, നൗഷാദ് ഹല്‍ഹവാജ്, വി.പി. നിസാര്‍, എന്‍.കെ. മൂസഹാജി, കുറിച്ചിക്കണ്ടി മൂസ എന്നിവര്‍ അറിയിച്ചു. ദേശരക്ഷ ലോങ് മാര്‍ച്ച് ഇന്ന് തുടങ്ങും; ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും വടകര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കെ. മുരളീധരന്‍ എം.പിയും പാറക്കല്‍ അബ്ദുല്ല എം.എല്‍.എയും നയിക്കുന്ന ദേശരക്ഷ ലോങ് മാര്‍ച്ച് ജനുവരി രണ്ട്, മൂന്ന് (വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് 2.30ന് കുറ്റ്യാടിയില്‍നിന്നാരംഭിക്കുന്ന മാര്‍ച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്ന മാര്‍ച്ച് മൊകേരി, വട്ടോളി, കക്കട്ടില്‍, കല്ലാച്ചി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം നാദാപുരത്തു സമാപിക്കും. വെള്ളിയാഴ്ച 8.30ന് നാദാപുരത്തുനിന്നാരംഭിക്കുന്ന മാര്‍ച്ച് പുറമേരി, എടച്ചേരി വഴി 11.30ന് ഓര്‍ക്കാട്ടേരിയിലെത്തിച്ചേരും. തുടര്‍ന്ന്, വൈകീട്ട് മൂന്നിന് ഓര്‍ക്കാട്ടേരിയില്‍നിന്നാരംഭിക്കുന്ന മാര്‍ച്ച് കൈനാട്ടി വഴി വൈകീട്ട് വടകര കോട്ടപ്പറമ്പില്‍ സമാപിക്കും. സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ യു.ഡി.എഫ് നേതാക്കളായ അഡ്വ. കെ. പ്രവീണ്‍ കുമാര്‍, അഹമ്മദ് പുന്നക്കല്‍, അഡ്വ. ഐ. മുസ, കോട്ടയില്‍ രാധാകൃഷ്ണന്‍, വി.എം. ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.